481 പേർക്കുകൂടി കോവിഡ്
Friday, April 16, 2021 1:03 AM IST
പാ​ല​ക്കാ​ട് : ജി​ല്ല​യി​ൽ ഇ​ന്നലെ 481 പേ​ർ​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തി​ൽ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ ഉ​ണ്ടാ​യ 209 പേ​ർ, ഉ​റ​വി​ടം അ​റി​യാ​തെ രോ​ഗം ബാ​ധി​ച്ച 241 പേ​ർ, ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും വ​ന്ന 28 പേ​ർ, 3 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടും.99 പേ​ർ​ക്ക് രോ​ഗ​മു​ക്തി ഉ​ള്ള​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
ഇ​തോ​ടെ ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 3284 ആ​യി. ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ൽ ഉ​ള്ള​വ​ർ​ക്ക് പു​റ​മെ പാ​ല​ക്കാ​ട് ജി​ല്ല​ക്കാ​രാ​യ ഒ​രാ​ൾ വ​യ​നാ​ട് ജി​ല്ല​യി​ലും 2 പേ​ർ വീ​തം കൊ​ല്ലം, കോ​ട്ട​യം, ആ​ല​പ്പു​ഴ, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ലും 3 പേ​ർ ഇ​ടു​ക്കി ജി​ല്ല​യി​ലും 5 പേ​ർ കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലും 7 പേ​ർ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലും 8 പേ​ർ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലും 19 പേ​ർ എ​റ​ണാ​കു​ളം ജി​ല്ല​യി​ലും 48 പേ​ർ മ​ല​പ്പു​റം ജി​ല്ല​യി​ലും 49 പേ​ർ തൃ​ശൂർ ജി​ല്ല​യി​ലും ചി​കി​ത്സ​യി​ലു​ണ്ട്.