കോവിഡ് ആശങ്ക വിട്ടൊഴിയുന്നില്ല
Friday, April 16, 2021 1:03 AM IST
പാ​ല​ക്കാ​ട് : ജി​ല്ല​യി​ൽ ഇ​ന്നും നാ​ളെ​യു​മാ​യി വി​വി​ധ പ്രാ​ദ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ൾ, ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ പ്ര​ധാ​ന ആ​ശു​പ​ത്രി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി സൗ​ജ​ന്യ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തും.
കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കു​ന്ന പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ൽ വാ​ക്സി​നേ​ഷ​ന് ശേ​ഷം ആ​യി​രി​ക്കും ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന.
ആ​ശു​പ​ത്രി​യി​ൽ കി​ട​ത്തി ചി​കി​ത്സ​യി​ലു​ള്ള രോ​ഗി​ക​ൾ, ഇ​വ​രു​ടെ ബൈ​സ്റ്റാ​ൻ​ഡ​ർ​മാ​ർ, രോ​ഗ ല​ക്ഷ​ണം ഉ​ള്ള പൊ​തു​ജ​ന​ങ്ങ​ൾ, കൂ​ടു​ത​ൽ ആ​ളു​ക​ളു​മാ​യി സ​ന്പ​ർ​ക്ക​മു​ണ്ടാ​യി​ട്ടു​ള്ള 45 വ​യ​സ്‌​സി​ന് താ​ഴെ​യു​ള്ള​ർ, കോ​വി​ഡ് രോ​ഗി​ക​ളു​മാ​യി സ​ന്പ​ർ​ക്കം ഉ​ണ്ടാ​യി​ട്ടു​ള്ള​വ​ർ, വാ​ക്സി​ൻ എ​ടു​ക്കാ​ത്ത 45 വ​യ​സ്‌​സി​നു മേ​ൽ പ്രാ​യ​മു​ള്ള​വ​ർ, ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍, ക്ല​സ്റ്റ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ തു​ട​ങ്ങി രോ​ഗ​ല​ക്ഷ​ണം ഉ​ള്ള ആ​ർ​ക്കും പ​രി​ശോ​ധ​ന ന​ട​ത്താം.
ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി 15600 ഓ​ളം പേ​രെ പ​രി​ശോ​ധി​ക്കാ​നാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് ല​ക്ഷ്യ​മി​ടു​ന്ന​ത്. കി​റ്റി​ന്‍റെ ല​ഭ്യ​ത​യ​നു​സ​രി​ച്ച് ആ​ന്‍റി​ജ​ൻ, ആ​ർ.​ടി.​പി.​സി.​ആ​ർ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തും.
ഇ​തി​നു പു​റ​മെ പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​യി കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന പാ​ല​ക്കാ​ട് ചെ​റി​യ കോ​ട്ട​മൈ​താ​നം, ആ​ല​ത്തൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി, കൊ​ല്ല​ങ്കോ​ട് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം, ഓ​ങ്ങ​ല്ലൂ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം, ചാ​ലി​ശ്ശേ​രി സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്രം, ക​ഞ്ചി​ക്കോ​ട് കി​ൻ​ഫ്ര സി.​എ​ഫ്.​എ​ൽ.​ടി.​സി, ന​ന്ദി​യോ​ട് സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്രം എ​ന്നി​വി​ട​ങ്ങ​ളി​ലും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ​രി​ശോ​ധ​ന ന​ട​ത്താം.
പ​നി, ക്ഷീ​ണം, തൊ​ണ്ട​വേ​ദ​ന, ശ്വാ​സ​ത​ട​സ്‌​സം, വ​ര​ണ്ട ചു​മ, ശ​രീ​ര വേ​ദ​ന, മ​ണം, രു​ചി എ​ന്നി​വ ന​ഷ്ട​പ്പെ​ടു​ക, നെ​ഞ്ചു​വേ​ദ​ന, സം​സാ​രി​ക്കാ​ൻ ബു​ദ്ധി​മു​ട്ട് വ​യ​റി​ള​ക്കം, ച​ർ​ദ്ദി എ​ന്നി​വ ഉ​ള്ള​വ​ർ നി​ർ​ബ​ന്ധ​മാ​യും പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് ഡി.​എം.​ഒ. കെ.​പി റീ​ത്ത അ​റി​യി​ച്ചു.