റോ​ഡി​ലെ കു​ഴി​ക​ൾ അ​പ​ക​ടക്കെണിയായി
Friday, April 16, 2021 1:03 AM IST
പാ​ല​ക്കാ​ട് : പാ​ല​ക്കാ​ട്-​കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത​യി​ൽ താ​രേ​ക്കാ​ട് പെ​ട്രോ​ൾ പ​ന്പി​ന​ടു​ത്തെ കു​ഴി​ക​ൾ അ​പ​ക​ടം വ​രൂ​ത്തു​ന്ന​താ​യി പ​രാ​തി. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളാ​ണ് കൂ​ടു​ത​ലും അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന​ത് പ്ര​ത്യേ​കി​ച്ച് രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ വി​ക്ടോ​റി​യ കോ​ളേ​ജ്, പി.​എം.​ജി സ്കൂ​ൾ തു​ട​ങ്ങി​യ ഒ​ട്ടേ​റെ സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ഈ ​റൂ​ട്ടി​ലാ​യ​തി​നാ​ൽ ടൗ​ണി​ൽ നി​ന്നും മ​ല​ന്പു​ഴ, കോ​ഴി​ക്കോ​ട്, ചെ​റു​പ്പ​ള​ശ്ശേ​രി, റെ​യി​ൽ​വേ കോ​ള​നി തു​ട​ങ്ങി​യ ഭാ​ഗ​ത്തേ​ക്കും വാ​ഹ​ന​ങ്ങ​ൾ കൂ​ടു​ത​ലും ക​ട​ന്നു പോ​കു​ന്ന​ത് ഇ​തു​വ​ഴി​യാ​ണ്. ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ റോ​ഡി​ലെ കു​ഴി നി​ക​ത്താ​നു​ള്ള ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്ക​യാ​ണ്.