ക​ന​ത്ത മ​ഴ​യി​ൽ കൈ​ത​റ​വി​ലെ കൊ​യ്യാ​റാ​യ നെ​ൽകൃഷി നശി​ച്ചു
Friday, April 16, 2021 1:05 AM IST
വ​ണ്ടി​ത്താ​വ​ളം : ക​ഴി​ഞ്ഞ ദി​വ​സം പെ​യ്ത മ​ഴ​യി​ൽ വീ​ണ്ടും കൊ​യ്യാ​റാ​യ നെ​ൽ​ച്ചെ​ടി​ക​ൾ വ​യ​ലി​ൽ വീ​ണു കി​ട​ക്കു​ന്ന​ത് ക​ർ​ഷ​ക​ക​ർ​ക്ക് ദു​രി​ത​മാ​യി.

ഇ​നി തൊ​ഴി​ലാ​ളി​ക​ളെ ഇ​റ​ക്കി കൊ​യ്യ​ണ​മെ​ങ്കി​ൽ നി​ര​ക്ക് കൂ​ടു​ത​ൽ കൊ​ടു​ക്കേ​ണ്ട​താ​യും വ​രും.
നി​ല​വി​ൽ മ​ണി​ക്കൂ​റി​നു കൊ​യ്ത്ത് യ​ന്ത്ര നി​ര​ക്ക് 2200 രൂ​പ​യാ​ക്കി നി​ജ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും 2400 രൂ​പ വേ​ണ​മെ​ന്നാ​ണ് ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും യ​ന്ത്ര ഉ​ട​മ​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

ഇ​ന്ധ​ന വി​ല കൂ​ടി​യ​താ​ണ് നി​ര​ക്കു വ​ർ​ധ​ന​യ്ക്ക് കാ​ര​ണ​മാ​യി സൂ​ചി​പ്പി​ക്കു​ന്ന​ത്. മ​ഴ പെ​യ്ത സ്ഥ​ല​ങ്ങ​ളി​ൽ വെ​ള്ളം പൂ​ർ​ണ്ണ​മാ​യും വാ​ർ​ന്നു ക​ഴി​ഞ്ഞാ​ലെ വ​യ​ലി​ൽ യ​ന്ത്രം ഇ​റ​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളു.

ഇ​തി​നി​ടെ കെ​യ്ത്ത് ചാ​ക്കി​ൽ നി​റ​ച്ച നെ​ല്ല് ഒ​രു മാ​സ​മാ​യും സം​ഭ​ര​ണം ന​ട​ക്കാ​ത്ത​ത് ക​ർ​ഷ​ക​രെ വ​ല​യ്ക്കു​ന്നു​മു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ൽ മ​ഴ ഉ​ണ്ടാ​വു​മെ​ന്ന കാ​ല​വ​സ്ഥ കേ​ന്ദ്ര​ത്തി​ന്‍റെ അ​റി​യി​പ്പ് ക​ർ​ഷ​ക​രെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്നു​മു​ണ്ട്. മ​ഴ ന​ന​ഞ്ഞാ​ൽ ചാ​ക്കി​ൽ നി​റ​ച്ച് വീ​ണ്ടും ഉ​ണ​ക്കി എ​ടു​ക്കേ​ണ്ട​താ​യി​ട്ടു​മു​ണ്ട്.

ഇ​തി​നു തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കൂ​ലി​യി​ന​ത്തി​ൽ വ​ലി​യ തു​ക ന​ൽ​കേ​ണ്ടി​താ​യും വ​രു​ന്നു​ണ്ട്. നെ​ല്ലെ​ടു​പ്പ് ഉ​ട​ൻ ഉ​ണ്ടാ​വു​മെ​ന്ന് സ​പ്ലൈ​കോ അ​റി​യി​പ്പു ഉ​ണ്ടാ​വു​ന്നു​ണ്ടെ​ങ്കി​ലും ഏ​ജ​ൻ​സി​ക​ൾ എ​ത്തു​ന്നി​ല്ലെ​ന്ന​താ​ണ് ക​ർ​ഷ​ക​രു​ടെ ആ​ശ​ങ്ക.