മംഗലത്തെ പാലം പണി ഇഴഞ്ഞിഴഞ്ഞ്...തുടങ്ങിയിട്ടു അഞ്ചുമാസം
Tuesday, April 20, 2021 11:02 PM IST
വ​ട​ക്ക​ഞ്ചേ​രി : മ​ഴ​ക്കാ​ല​ത്തി​നു മു​ന്നേ പാ​ലം പ​ണി പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി ആ​രം​ഭി​ച്ച മം​ഗ​ല​ത്തെ പാ​ലം പ​ണി അ​ഞ്ചുമാ​സ​മാ​കു​ന്പോ​ഴും പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​ത് ഇ​ഴ​ഞ്ഞി​ഴ​ഞ്ഞ്. അ​ഞ്ചോ ആ​റോ തൊ​ഴി​ലാ​ളി​ക​ളെ വെ​ച്ച് മ​ന്ദ​ഗ​തി​യി​ലാ​ണ് പ​ണി​ക​ൾ ന​ട​ക്കു​ന്ന​ത്.
മ​ഴ​ക്കാ​ല​ത്തി​നു മു​ന്നേ പാ​ലം പ​ണി ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ ഇ​വി​ടെ യാ​ത്ര ദു​രി​തം കൂ​ടും. സ​മാ​ന്ത​ര റോ​ഡ് ഒ​രു​ക്കാ​തെ പ​ഴ​യ പാ​ലം പൊ​ളി​ച്ച് നീ​ക്കി പു​തി​യ പാ​ലം പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​പ്പോ​ൾ കി​ലോ​മീ​റ്റ​റു​ക​ൾ വ​ള​ഞ്ഞു അ​പ​ക​ട മു​ന​ന്പി​ലൂ​ടെ ദേ​ശീ​യ പാ​ത​യി​ൽ ക​യ​റി​യാ​ണ് വാ​ഹ​ന​ങ്ങ​ൾ വ​ട​ക്ക​ഞ്ചേ​രി, തൃ​ശൂ​ർ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് വ​രു​ന്ന​ത്. സ​ർ​വീ​സ് റോ​ഡി​ൽ നി​ന്നും വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് ദേ​ശീ​യ പാ​ത​യി​ലേ​ക്ക് ക​യ​റ​ണ​മെ​ങ്കി​ൽ ഡ്രൈ​വ​ർ ന​ന്നാ​യി വി​യ​ർ​ത്ത് വാ​ഹ​നം പ​ല ത​വ​ണ മു​ന്നോ​ട്ടും പു​റ​കോ​ട്ടും എ​ടു​ത്ത് തി​രി​ക്ക​ണം. ഈ ​സ​മ​യം ദേ​ശീ​യ പാ​ത​യി​ലൂ​ടെ പാ​ഞ്ഞു വ​രു​ന്ന വാ​ഹ​ന​ങ്ങ​ളു​മാ​യി കൂ​ട്ടി​യി​ടി ഒ​ഴി​വാ​ക്കി വേ​ണം ഭാ​ര​വാ​ഹ​ന​ങ്ങ​ൾ​ക്ക് ദേ​ശീ​യ പാ​ത​യി​ലേ​ക്ക് ക​യ​റി​കൂ​ടാ​ൻ. ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്രി​ക​ർ എ​ൻ​എ​ച്ചി​ലെ പു​തി​യ പാ​ല​ത്തി​ന്‍റെ ന​ട​പ്പാ​ത വ​ഴി​യാ​ണ് പ്രാ​ണ​ന​ട​ക്കി പി​ടി​ച്ച് വാ​ഹ​നം ക​ട​ത്തി​കൊ​ണ്ടു പോ​കു​ന്ന​ത്.
പെ​ട്രോ​ൾ വി​ല ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്ന​തി​നാ​ൽ കൂ​ടു​ത​ൽ ദൂ​രം വ​ള​ഞ്ഞു​ള്ള യാ​ത്ര​ന​ഷ്ട ക​ണ​ക്കു​ക​ൾ കൂ​ട്ടു​മെ​ന്നാ​ണ് ഇ​വ​ർ പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ ഡി​സം​ബ​ർ നാ​ലി​നാ​ണ് പ​ഴ​യ​പാ​ലം പൊ​ളി​ച്ച് നീ​ക്കി പു​തി​യ പാ​ല​ത്തി​നു​ള്ള പ്ര​വൃ​ത്തി​ക​ൾ തു​ട​ങ്ങി​യ​ത്.
ആ​റു​മാ​സം കൊ​ണ്ട് പാ​ലം യാ​ഥാ​ർ​ത്ഥ്യ​മാ​കു​മെ​ന്നാ​യി​രു​ന്നു ഉ​റ​പ്പ്. എ​ന്നാ​ൽ ഇ​ത്ത​ര​ത്തി​ൽ ഇ​ഴ​ഞ്ഞി​ഴ​ഞ്ഞു​ള്ള പ​ണി തു​ട​ർ​ന്നാ​ൽ ജൂ​ണി​ലും പാ​ലം പ​ണി ക​ഴി​യാ​നു​ള്ള സാ​ധ്യ​ത​യി​ല്ലെ​ന്നാ​ണ് ചു​ണ്ടി​ക്കാ​ട്ടു​ന്ന​ത്.
വ​ല​ത് ഭാ​ഗ​ത്ത് ഒ​ന്ന​ര മീ​റ്റ​ർ വീ​തി​യി​ൽ ന​ട​പ്പാ​ത ഉ​ൾ​പ്പെ​ടെ ഏ​ഴ​ര മീ​റ്റ​ർ വീ​തി​യി​ലാ​ണ് പാ​ലം നി​ർ​മ്മി​ക്കു​ന്ന​ത്. 56 മീ​റ്റ​റാ​ണ് നീ​ളം. 3.80 കോ​ടി രൂ​പ​യാ​ണ് പാ​ല​ത്തി​നാ​യി അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ഗ​താ​ഗ​തം പൂ​ർ​ണ്ണ​മാ​യും നി​രോ​ധി​ച്ച് വ​ർ​ക്ക് ന​ട​ത്തു​ന്പോ​ൾ ഉ​ണ്ടാ​കേ​ണ്ട വേ​ഗ​ത പാ​ലം പ​ണി​യി​ൽ കാ​ണു​ന്നി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം. പാ​ലം പ​ണി​ക്കാ​യി ഗ​താ​ഗ​തം നി​രോ​ധി​ച്ച​തോ​ടെ ഇ​രു​വ​ശ​ത്തേ​യും ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളും മാ​സ​ങ്ങ​ളാ​യി അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്.
പാ​ലം പ​ണി വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടും അ​തു​വ​രെ മം​ഗ​ലം ഗോ​വി​ന്ദാ​പു​രം സം​സ്ഥാ​ന പാ​ത​യി​ൽ നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്ക് ദേ​ശീ​യ പാ​ത​യി​ലേ​ക്ക് ക​യ​റാ​ൻ പാ​ല​ത്തി​ന​ടു​ത്ത് ത​ന്നെ താ​ല്ക്കാ​ലി​ക വ​ഴി തു​റ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് വ്യാ​പാ​രി​ക​ളും ബ​സ് ഉ​ട​മ​ക​ളും രം​ഗ​ത്ത് വ​ന്നി​രു​ന്നു. മ​ന്ത്രി എ.​കെ.​ബാ​ല​ന്‍റെ ശ്ര​മ​ഫ​ല​മാ​യാ​ണ് പാ​ലം പു​തു​ക്കി പ​ണി​യാ​ൻ ന​ട​പ​ടി​യാ​യ​ത്. എ​ന്നാ​ൽ ബാ​ല​ൻ ഇ​ക്കു​റി തെ​ര​ഞ്ഞെ​ടു​പ്പ് രം​ഗ​ത്ത് ഇ​ല്ലാ​ത്ത​തി​നാ​ൽ തു​ട​ങ്ങി വെ​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങി​ലെ പൂ​ർ​ത്തീ​ക​ര​ണ​ങ്ങ​ളി​ൽ ജ​ന​ങ്ങ​ൾ​ക്കും ആ​ശ​ങ്ക​ക​ളു​ണ്ട്.