ചാലുകൾ മൂടാത്തതിനെതിരേ കാ​ണ്‍​സി​ല​റുടെ പ്ര​തി​ഷേ​ധം
Tuesday, May 4, 2021 12:16 AM IST
പാലക്കാട്: കു​ടി​വെ​ള്ള വി​തി​ര​ണ​ത്തി​നാ​യി എ​ടു​ത്ത ചാ​ലു​ക​ൾ മൂന്നുവ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും മൂ​ടി​യി​ല്ല ന​ഗ​ര​സ​ഭ​ക്കെ​തി​രെ സി​പി​എം വാ​ർ​ഡ് കൗ​ണ്‍​സ​ല​റു​ടെ പ്ര​തി​ഷേ​ധം. പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ 25-ാം വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ കു​മാ​രി​യാ​ണ് ന​ഗ​ര​സ​ഭ​ക്കെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്ത് വ​ന്ന​ത്. കു​ടി​വെ​ള​ള വി​ത​ര​ണ​ത്തി​നാ​യി എ​ടു​ത്ത ചാ​ലു​ക​ൾ 3 വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും മു​ടാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു കൗ​ണ്‍​സി​ല​ർ കു​മാ​രി​യു​ടെ ഒ​റ്റ​യാ​ൾ പ്ര​തി​ഷേ​ധം. ചാ​ലു​ക​ൾ മൂ​ടാ​ത്ത​തു​മൂ​ലം നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളാ​ണ് സം​ഭ​വി​ക്കു​ന്ന​തെ​ന്നും കു​മാ​രി പ​റ​ഞ്ഞു. ന​ഗ​ര​സ​ഭ​യു​ടെ അ​ഭി​മാ​ന പ​ദ്ധ​തി​യാ​യ അ​മൃ​ത് പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി​യാ​ണ് ജ​ല​വി​ത​ര​ണ പൈ​പ്പ് സ്ഥാ​പ​ന​ത്തി​നാ​യി ചാ​ലു​കീ​റി​യ​ത്. ഏ​റെ ജ​ന​തി​ര​ക്കും വാ​ഹ​ന തി​ര​ക്കു​മു​ള്ള ചി​റ്റൂ​ർ റോ​ഡ്, ല​ക്ഷി​മി ഹോ​സ്പി​റ്റ​ൽ പ​രി​സ​രം, പ്ര​തി​ഭ ന​ഗ​ർ എ​ന്നി​വ​ട​ങ്ങ​ളി​ലെ ചാ​ലു​ക​ളാ​ണ് അ​പ​ക​ട​ക്കെ​ണി​യാ​വു​ന്ന​ത്.

ഇ​ൻ​ഷ്വറ​ൻ​സ് ഏ​ജ​ന്‍റ് നി​യ​മ​നം

പാ​ല​ക്കാ​ട് : പാ​ല​ക്കാ​ട് പോ​സ്റ്റ​ൽ ഡി​വി​ഷ​നി​ൽ പോ​സ്റ്റ​ൽ ലൈ​ഫ് ഇ​ൻ​ഷു​റ​ൻ​സ് / ഗ്രാ​മീ​ണ പോ​സ്റ്റ​ൽ ലൈ​ഫ് ഇ​ൻ​ഷ്വറ​ൻ​സ് വി​പ​ണ​ന​ത്തി​നാ​യി ക​മ്മീ​ഷ​ൻ വ്യ​വ​സ്ഥ​യി​ൽ ഡ​യ​റ​ക്ട് ഏ​ജ​ന്‍റി​നെ നി​യ​മി​ക്കു​ന്നു. 18നും 50​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള തൊ​ഴി​ൽ ര​ഹി​ത​ർ, സ്വ​യം തൊ​ഴി​ൽ ചെ​യ്യു​ന്ന​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​ക​ർ പ​ത്താം ക്ലാ​സ്‌​ പാ​സാ​യ​വ​രും പാ​ല​ക്കാ​ട് പോ​സ്റ്റ​ൽ ഡി​വി​ഷ​ൻ പ​രി​ധി​യി​ൽ സ്ഥി​ര​താ​മ​സ​മു​ള്ള​വ​രു​മാ​ക​ണം. മു​ൻ ഇ​ൻ​ഷു​റ​ൻ​സ് ഏ​ജ​ന്‍റു​മാ​ർ, ആ​ർ.​ഡി ഏ​ജ​ന്‍റ്, വി​മു​ക്ത​ഭ​ടന്മാ​ർ, ക​ന്പ്യൂ​ട്ട​ർ പ​രി​ജ്ഞാ​ന​മു​ള്ള​വ​ർ എ​ന്നി​വ​ർ​ക്ക് മു​ൻ​ഗ​ണ​ന. അ​പേ​ക്ഷ​ക​ൾ രേ​ഖ​ക​ളോ​ടൊ​പ്പം 12നകം പാ​ല​ക്കാ​ട് ഡി​വി​ഷ​ൻ പോ​സ്റ്റ് ഓ​ഫീ​സ് സീ​നി​യ​ർ സൂ​പ്ര​ണ്ടി​ന്‍റെ ഓ​ഫീ​സി​ൽ ല​ഭി​ക്ക​ണം