ജി​ല്ല​യി​ൽ ഓ​ക്സി​ജ​ൻ, ഐ​സി​യു ബെ​ഡു​ക​ൾ സ​ജ്ജമെന്നു അധികൃതർ
Wednesday, May 5, 2021 11:15 PM IST
പാ​ല​ക്കാ​ട് : ജി​ല്ല​യി​ൽ നി​ല​വി​ൽ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ 34 സെ​ൻ​ട്ര​ൽ ഓ​ക്സി​ജ​ൻ പോ​യി​ന്‍റു​ക​ൾ ഉ​ള്ള​താ​യി സി​എ​ഫ്എ​ൽ​ടി​സി നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ.​മേ​രി ജ്യോ​തി വി​ൽ​സ​ണ്‍.
ഇ​വി​ടെ 88 ഐ​സി​യു ബെ​ഡു​ക​ൾ നി​ല​വി​ലു​ള്ള​തി​ൽ 82 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്.
ഐ​സി​യു ഉ​ൾ​പ്പെ​ടു​ന്ന 23 വെ​ന്‍റി​ലേ​റ്റ​റു​ക​ളി​ൽ 21 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്. മാ​ങ്ങോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ 100 ഓ​ക്സി​ജ​ൻ ബെ​ഡു​ക​ളു​ള്ള​തി​ൽ 45 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്. കൂ​ടാ​തെ കാ​രു​ണ്യ ആ​രോ​ഗ്യ സു​ര​ക്ഷാ പ​ദ്ധ​തി പ്ര​കാ​രം എം​പാ​ന​ൽ​ഡ് ചെ​യ്യ​പ്പെ​ട്ട ജി​ല്ല​യി​ലെ 16 സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ സ​ർ​ക്കാ​ർ നി​ർ​ദേ​ശ​പ്ര​കാ​രം ആ​കെ ബെ​ഡി​ന്‍റെ 50 ശ​ത​മാ​ന​വും ആ​കെ ഓ​ക്സി​ജ​ൻ ബെ​ഡി​ന്‍റെ 50 ശ​ത​മാ​ന​വും ഐ​സി​യു ബെ​ഡി​ന്‍റെ 50 ശ​ത​മാ​ന​വും കോ​വി​ഡ് ചി​കി​ത്സ​ക്കാ​യി നീ​ക്കി​വെ​യ്ക്കാ​ൻ ജി​ല്ലാ ക​ളക്ട​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.
ഇ​തു​പ്ര​കാ​ര​മു​ള്ള ക്ര​മീ​ക​ര​ണം ന​ട​ത്തി​യി​ട്ടു​ണ്ട്. അ​ത്താ​ണി, അ​വൈ​റ്റി​സ്, ക്ര​സ​ന്‍റ്, ല​ക്ഷ്മി, നി​ള, പാ​ല​ന, പി.​കെ. ദാ​സ്, രാ​ജീ​വ് ഗാ​ന്ധി, സേ​വ​ന, ത​ങ്കം, വ​ള്ളു​വ​നാ​ട്, വെ​ൽ​കെ​യ​ർ, ക​രു​ണ മെ​ഡി​ക്ക​ൽ കോ​ളേ​ജ്, പാ​ല​ക്കാ​ട് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ്, മ​ദ​ർ കെ​യ​ർ ഹെ​ൽ​ത്ത് സെ​ന്‍റ​ർ , മോ​ഡേ​ണ്‍ ഹോ​സ്പി​റ്റ​ൽ തു​ട​ങ്ങി​യ​വ​യാ​ണ് ജി​ല്ല​യി​ലെ 16 എം​പാ​ന​ൽ​ഡ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ. 16 സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലാ​യി 26 വെ​ന്‍റി​ലേ​റ്റ​റു​ക​ളാ​ണ് ഉ​ള്ള​ത്.
നി​ല​വി​ൽ 21 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്.
104 ഐ.​സി.​യു ബെ​ഡു​ക​ളു​ള്ള​തി​ൽ 94 പേ​രും, 279 ഓ​ക്സി​ജ​ൻ ബെ​ഡു​ക​ളു​ള്ള​തി​ൽ 208 പേ​രും ചി​കി​ത്സ​യി​ലു​ണ്ട്.