വാ​ണി​യ​ന്പാ​റ​യി​ൽ ക​ൾ​വ​ർ​ട്ട് പണി: ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി
Saturday, May 8, 2021 12:27 AM IST
വ​ട​ക്ക​ഞ്ചേ​രി: ജി​ല്ലാ അ​തി​ർ​ത്തി​യാ​യ വാ​ണി​യ​ന്പാ​റ​യി​ൽ വ​ലി​യ ക​ൾ​വ​ർ​ട്ടി​ന്‍റെ പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി.
പാ​ല​ക്കാ​ട് ഭാ​ഗ​ത്തു നി​ന്നും തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ വാ​ണി​യ​ന്പാ​റ മേ​ലെ ചു​ങ്ക​ത്ത് എ​ത്തി​യാ​ൽ അ​വി​ടെ നി​ന്നും വ​ല​ത് ട്രാ​ക്കി​ലേ​ക്ക് (പാ​ല​ക്കാ​ട് ട്രാ​ക്കു​ക​ൾ) ക​യ​റി ഇ​ട​ത് വ​ശം ചേ​ർ​ന്ന് പോ​ക​ണം.
200 മീ​റ്റ​ർ ദൂ​ര​മെ ഈ ​നി​യ​ന്ത്ര​ണ​മു​ള്ളു.​സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക്ക​ടു​ത്തെ​ത്തു​ന്പോ​ൾ തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ തൃ​ശൂ​ർ ട്രാ​ക്കി​ലേ​ക്ക് ത​ന്നെ ക​യ​റി പോ​ക​ണം.
ഇ​തി​നു മു​ന്പ് ഇ​വി​ടെ റോ​ഡ് പ​ണി ന​ട​ക്കു​ന്പോ​ൾ ഇ​ത്ത​ര​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ച് വി​ട്ട് നി​ര​വ​ധി അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യി​രു​ന്നു.​ ഇ​തി​നാ​ൽ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ളും സൂ​ച​നാ ബാ​രി​ക്കേ​ഡു​ക​ളും സ്ഥാ​പി​ച്ചാ​ണ് വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ച് വി​ടു​ന്ന​ത്. ടാ​റിം​ഗ് പ​ണി​ക​ളും സ​ർ​വീ​സ് റോ​ഡ് നി​ർ​മ്മാ​ണ​വു​മാ​യി വ​ട​ക്ക​ഞ്ചേ​രി മ​ണ്ണു​ത്തി ആ​റു​വ​രി ദേ​ശീ​യ​പാ​ത നി​ർ​മ്മാ​ണ പ്ര​വൃ​ത്തി​ക​ൾ​ക്ക് ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ വീ​ണ്ടും വേ​ഗ​ത വ​ന്നി​ട്ടു​ണ്ട്.