വെ​ള്ളി​യാ​ങ്ക​ല്ലി​ലെ ജ​ല​ദൗ​ർ​ല​ഭ്യ​ത്തി​ന് താ​ത്ക്കാ​ലി​ക പ​രി​ഹാ​ര​ം: മ​ല​ന്പു​ഴ വെ​ള്ള​മെ​ത്തി
Saturday, May 8, 2021 10:56 PM IST
ആ​ന​ക്ക​ര: നിയുക്ത എംഎൽഎ എം.​ബി രാ​ജേ​ഷിന്‍റെ ഇ​ട​പ്പെ​ട​ലി​ന്‍റെ ഭാ​ഗ​മാ​യി തു​റ​ന്നുവി​ട്ട​ മ​ല​ന്പു​ഴ ഡാ​മി​ലെ വെ​ള്ളം തൃ​ത്താ​ല വെ​ള്ളി​യാ​ങ്ക​ല്ലി​ൽ എ​ത്തി. പു​ഴ​യി​ലെ ജ​ല​നി​ര​പ്പ് താ​ഴ്ന്ന​തി​നാ​ൽ തൃ​ത്താ​ല മേ​ഖ​ല​യി​ൽ കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​കു​ന്ന​ത് പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യാ​ണ് എം​എ​ൽ​എ ഇ​ട​പ്പെ​ട്ട് മ​ല​ന്പു​ഴ ഡാ​മി​ൽ നി​ന്ന് വെ​ള്ളം തു​റ​ന്നു വി​ട്ട​ത്. ഇ​തു സം​ബ​ന്ധി​ച്ച് ജ​ല​അ​തോ​റി​റ്റി അ​ധി​കൃ​ത​ർ ര​ണ്ട് ദി​വ​സം മു​ന്പ് അ​റി​യി​പ്പ് ന​ൽ​കി​യ​താ​യി നി​യു​ക്ത എം​എ​ൽ​എ എം.​ബി.​രാ​ജേ​ഷ് അ​റി​യി​ച്ചി​രു​ന്നു. ഈ ​വി​ഷ​യ​ത്തി​ൽ അ​ധി​കൃ​ത​രു​മാ​യി രാ​ജേ​ഷ് ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് ഡാം ​തു​റ​ക്കാ​ൻ ധാ​ര​ണ​യാ​യ​ത്. ഫെ​യ്സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് രാ​ജേ​ഷ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.​വെ​ള്ളി​യാ​ങ്ക​ല്ല് ത​ട​യ​ണ​യി​ൽ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി താ​ഴ്ന്ന​തി​നെ തു​ട​ർ​ന്ന് തൃ​ത്താ​ല മേ​ഖ​ല​യി​ൽ വ്യാ​പ​ക​മാ​യി കു​ടി​വെ​ള്ള​ക്ഷാ​മം ഉ​ള്ള​താ​യി പ​രാ​തി വ​ന്നി​രു​ന്നു. ഒ​ട്ടേ​റെ പേ​ർ നേ​രി​ട്ടു ത​ന്നെ ആ ​പ​രാ​തി അ​റി​യി​ച്ചു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട് വി​ഷ​യം ച​ർ​ച്ച ചെ​യ്തു. ര​ണ്ട് ദി​വ​സ​ത്തി​ന​കം വെ​ള്ളം തൃ​ത്താ​ല വെ​ള്ളി​യാ​ങ്ക​ല്ലി​ൽ എ​ത്തി​ച്ചേ​രു​ക​യും അ​തോ​ടു​കൂ​ടി ഈ ​പ്ര​ശ്ന​ത്തി​ന് താ​ൽ​ക്കാ​ലി​ക ആ​ശ്വാ​സ​മു​ണ്ടാ​കു​ക​യും ചെ​യ്യു​മെ​ന്ന് വാ​ട്ട​ർ അ​തോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്നു. നി​ല​വി​ൽ അ​ടി​യ​ന്തി​ര​മാ​യി ചെ​യ്യാ​ൻ ക​ഴി​യു​ന്ന ഇ​ട​പെ​ട​ലാ​ണ് രാജേഷ് ന​ട​ത്തി​യ​ത്. ഈ ​പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത​മാ​യ പ​രി​ഹാ​ര​ത്തി​നു​ള്ള സ​മ​ഗ്ര​മാ​യ കു​ടി​വെ​ള്ള പ​ദ്ധ​തി ഉ​ണ്ടാ​കേ​ണ്ട​തു​ണ്ട്. എം​എ​ൽ​എ എ​ന്ന നി​ല​യി​ൽ അ​തി​നാ​ണ് ആദ്യപ​രി​ഗ​ണ​ന ന​ൽ​കു​ക എ​ന്ന് രാജേഷ് പറഞ്ഞു.