നാ​യാ​ടി​ക്കു​ന്ന് റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ടി​ന് താ​ത്ക്കാ​ലി​ക പ​രി​ഹാ​ര​ം
Saturday, May 8, 2021 10:56 PM IST
മ​ണ്ണാ​ർ​ക്കാ​ട് : നാ​യാ​ടി​ക്കു​ന്ന് റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ടി​ന് പ​രി​ഹാ​ര​മാ​യി. മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​ഡി​ലെ അ​ഴു​ക്കു​ചാ​ലി​ൽ കെ​ട്ടി​കി​ട​ന്നി​രു​ന്ന മ​ണ്ണ് ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് നീ​ക്കം ചെ​യ്തു. അ​ഴു​ക്കു​ചാ​ലി​ലെ മ​ണ്ണ് ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് നീ​ക്കം ചെ​യ്ത​തോ​ടെ റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ടി​ന് താ​ൽ​ക്കാ​ലി​ക പ​രി​ഹാ​ര​മാ​യി.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ മ​ഴ​യി​ൽ നാ​ര​ങ്ങ​പ്പ​റ്റ, നാ​യാ​ടി​ക്കു​ന്ന് ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും വെ​ള്ളം ഒ​ഴു​കി​യെ​ത്തി ദേ​ശീ​യ​പാ​ത​യോ​ട് ചേ​രു​ന്ന ഭാ​ഗ​ത്ത് വെ​ള്ളം കെ​ട്ടി​നി​ന്നി​രു​ന്നു. വാ​ഹ​ന​ങ്ങ​ൾ​ക്ക് പോ​ലും ക​ട​ന്നു​പോ​കാ​ൻ ക​ഴി​യാ​ത്ത രീ​തി​യി​ൽ ഇ​വി​ടെ വെ​ള്ള​ക്കെ​ട്ടു​ണ്ടാ​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ ഷ​ഫീ​ഖ് റ​ഹ്മാ​ൻ ഇ​തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ന​ഗ​ര​സ​ഭ​യെ അ​റി​യി​ച്ചി​രു​ന്നു. കൗ​ണ്‍​സി​ല​ർ ഷ​ഫീ​ഖ് റ​ഹ്മാ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ഴു​ക്കു​ചാ​ലി​ലെ മ​ണ്ണ് നീ​ക്കു​ന്ന ന​ട​പ​ടി​ക​ൾ ന​ട​ന്ന​ത്.

ചെ​യ​ർ​മാ​ൻ സി.​മു​ഹ​മ്മ​ദ് ബ​ഷീ​റും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. ദേ​ശീ​യ​പാ​ത​യു​ടെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്തി​ക​ൾ ന​ട​ന്ന​പ്പോ​ൾ നാ​യാ​ടി​ക്കു​ന്ന് റോ​ഡി​ൽ​നി​ന്നും ദേ​ശീ​യ​പാ​ത ഒ​രു മീ​റ്റ​റോ​ളം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ദേ​ശീ​യ​പാ​ത​ക്ക് ആ​നു​പാ​തി​ക​മാ​യി നാ​യാ​ടി​ക്കു​ന്ന് റോ​ഡ് ഉ​യ​ർ​ത്ത​ണം.

എ​ന്നാ​ൽ മാ​ത്ര​മേ വെ​ള്ള​ക്കെ​ട്ടി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​വു​ക​യൊ​ള്ളൂ. ഇ​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ സി.​മു​ഹ​മ്മ​ദ് ബ​ഷീ​ർ പ​റ​ഞ്ഞു.