കാ​പ്പു​പ​റ​ന്പി​ൽ പു​ലിയിറങ്ങി ആ​ടു​ക​ളെ കൊ​ന്നു
Monday, May 10, 2021 12:48 AM IST
മ​ണ്ണാ​ർ​ക്കാ​ട് : കോ​ട്ടോ​പ്പാ​ടം പ​ഞ്ചാ​യ​ത്തി​ലെ കാ​പ്പു​പ​റ​ന്പ് ചൂ​രി​യോ​ട് പ​ട്ടാ​പ്പ​ക​ൽ മൂ​ന്ന് ആ​ടു​ക​ളെ പു​ലി ക​ടി​ച്ചു​കൊ​ന്നു.

കാ​പ്പു​പ​റ​ന്പ് പു​ത്ത​ൻ​കോ​ട്ടി​ൽ വീ​ട്ടി​ൽ സ​ലീ​മി​ന്‍റെ മൂ​ന്ന് ആ​ടു​ക​ളെ​യാ​ണ് ഞാ​യ​റാ​ഴ്ച്ച വൈ​കു​ന്നേ​രം ആ​റ് മ​ണി​യോ​ടെ പു​ലി​പി​ടി​ച്ച​ത്.

വീ​ടി​ന് തൊ​ട്ട​ടു​ത്തെ പ​റ​ന്പി​ൽ മേ​യ്ക്കാ​ൻ വി​ട്ട സ​മ​യ​ത്താ​ണ് പു​ലി അ​ക്ര​മി​ച്ച​തെ​ന്ന് സ​ലീം പ​റ​ഞ്ഞു.

വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് വ​ന​പാ​ല​ക​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. കാ​ൽ​പാ​ടു​ക​ളു​ടെ അ​ട​യാ​ള​ത്തി​ൽ ആ​ടു​ക​ളെ അ​ക്ര​മി​ച്ച​ത് പു​ലി​യാ​വാ​മെ​ന്നാ​ണ് വ​ന​പാ​ല​ക​രും പ​റ​യു​ന്ന​ത്.
കാ​പ്പു​പ​റ​ന്പ് ഭാ​ഗ​ത്ത് പു​ലി വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ അ​ക്ര​മി​ക്കു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​ണ്. ഇ​തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് നാ​ട്ടു​ക്കാ​ർ വ​ന​പാ​ല​ക​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

പു​ലി അ​ക്ര​മി​ച്ച് കൊ​ന്ന സ​ലീ​മി​ന്‍റെ ആ​ടു​ക​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്ക​ണ​മെ​ന്നും നാ​ട്ടു​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.