പ​ട്ടി​ത്ത​റ​യി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷം
Monday, May 10, 2021 12:50 AM IST
ആ​ന​ക്ക​ര : കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗ​ത്തി​ൽ വ​ൻ തോ​തി​ലു​ള്ള രോ​ഗ​വ്യാ​പ​ന​മാ​ണ് പ​ട്ടി​ത്ത​റ പ​ഞ്ചാ​യ​ത്തി​ലു​ള്ള​ത്.
നി​ല​വി​ൽ 500ൽ ​അ​ധി​കം പേ​ർ രോ​ഗ​ബാ​ധി​ത​രാ​യി ആ​ശു​പ​ത്രി​ക​ളി​ലും വീ​ടു​ക​ളി​ലു​മാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട് എ​ന്നാ​ണ് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. എ​ല്ലാ വാ​ർ​ഡു​ക​ളി​ലും പ​ത്തി​ൽ കൂ​ടു​ത​ൽ രോ​ഗ​ബാ​ധി​ത​രു​ണ്ട് എ​ന്ന​ത് കൂ​ടു​ത​ൽ ജാ​ഗ്ര​ത​പ്പെ​ടു​ത്തു​ന്നു.
പ​ട്ടി​ത്ത​റ പ​ഞ്ചാ​യ​ത്തി​ൽ ജ​ന​ങ്ങ​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന കോ​ള​നി​ക​ളി​ലാ​ണ് രോ​ഗ​ബാ​ധി​ത​രി​ൽ ഏ​റെ​യും. ഇ​വി​ട​ത്തെ വീ​ടു​ക​ളി​ൽ പ്ര​ത്യേ​ക റൂ​മു​ക​ളോ ശു​ചി മു​റി​ക​ളോ ഇ​ല്ല. രോ​ഗ​ബാ​ധി​ത​രെ​ങ്കി​ലും രോ​ഗ​ല​ക്ഷ​ണ​മൊ​ന്നു​മി​ല്ലാ​ത്ത​വ​രെ താ​മ​സി​പ്പി​ക്കാ​നാ​യി സ​ർ​ക്കാ​ർ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഡൊ​മി​സി​ല​യ​റി കെ​യ​ർ സെ​ന്‍റ​റു​ക​ൾ തു​റ​ക്ക​ണ​മെ​ന്ന് നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്. പ​ട്ടി​ത്ത​റ​യി​ൽ രോ​ഗ വ്യാ​പ​നം ത​ട​യാ​ൻ ഇ​ത് അ​നി​വാ​ര്യ​മാ​ണ്.​പ​ട്ടി​ത്ത​റ​യി​ൽ ഇ​തു​വ​രെ​യാ​യും പ്ര​സ്തു​ത സെ​ന്‍റ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കാ​ത്ത​തി​നാ​ൽ സാ​ഹ​ച​ര്യം കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ്ണ​മാ​ണ്.