2297പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്
Tuesday, May 11, 2021 12:40 AM IST
പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 2297 പേ​ർ​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തി​ൽ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ ഉ​ണ്ടാ​യ 811 പേ​ർ, ഉ​റ​വി​ടം അ​റി​യാ​തെ രോ​ഗം ബാ​ധി​ച്ച 1476 പേ​ർ, ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും വ​ന്ന 5 പേ​ർ, 5 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടും.3526 പേ​ർ​ക്ക് രോ​ഗ​മു​ക്തി ഉ​ള്ള​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ആ​കെ 7519 പേ​ർ​ക്ക് പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ലാ​ണ് 2297 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.
30.54 ശ​ത​മാ​ന​മാ​ണ് ഇ​ന്ന​ത്തെ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. ജി​ല്ല​യി​ൽ ഇ​ന്ന് കോ​വി​ഡ് മ​ര​ണം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. 2019 മാ​ർ​ച്ച് മു​ത​ൽ ജി​ല്ല​യി​ൽ ആ​കെ 217 മ​ര​ണ​മാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. ഇ​തോ​ടെ ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 24880 ആ​യി. ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ൽ ഉ​ള്ള​വ​ർ​ക്ക് പു​റ​മെ പാ​ല​ക്കാ​ട് ജി​ല്ല​ക്കാ​രാ​യ ഒ​രാ​ൾ വ​യ​നാ​ട് ജി​ല്ല​യി​ലും 2പേ​ർ കോ​ട്ട​യം ജി​ല്ല​യി​ലും 3 പേ​ർ കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലും 4 പേ​ർ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലും 6 പേ​ർ ഇ​ടു​ക്കി ജി​ല്ല​യി​ലും 7 പേ​ർ വീ​തം കൊ​ല്ലം, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ലും 8 പേ​ർ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലും 9 പേ​ർ ആ​ല​പ്പു​ഴ ജി​ല്ല​യി​ലും 18 പേ​ർ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലും 50 പേ​ർ എ​റ​ണാ​കു​ളം ജി​ല്ല​യി​ലും 184 പേ​ർ മ​ല​പ്പു​റം ജി​ല്ല​യി​ലും 114 പേ​ർ തൃ​ശൂ​ർ ജി​ല്ല​യി​ലും ചി​കി​ത്സ​യി​ലു​ണ്ട്.