നാ​ല് സിഎ​ഫ്എ​ൽടിസി​ക​ൾ ഏ​റ്റെ​ടു​ക്കാ​ൻ ഉ​ത്ത​ര​വ്
Tuesday, May 11, 2021 12:40 AM IST
പാ​ല​ക്കാ​ട്: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ നാ​ല് സ്ഥ​ല​ങ്ങ​ളി​ൽ കൂ​ടി ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ൾ​ക്കാ​യി ( സിഎ​ഫ്​എ​ൽടിസി) കെ​ട്ടി​ട​ങ്ങ​ൾ ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ർ മൃ​ണ്‍​മ​യി ജോ​ഷി ഉ​ത്ത​ര​വി​ട്ടു.
പെ​രി​ങ്ങോ​ട്ടു​കു​റു​ശ്ശി മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ൾ, ഷോ​ള​യൂ​ർ പ്രീ​മെ​ട്രി​ക് ഹോ​സ്റ്റ​ൽ, അ​ഗ​ളി എ.​പി.​ജെ. അ​ബ്ദു​ൾ ക​ലാം റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ൾ, ഗ​വ. വി​ക്ടോ​റി​യ കോ​ളേ​ജ് ബോ​യ്സ് ഹോ​സ്റ്റ​ൽ എ​ന്നി​വ​യാ​ണ് സി.​എ​ഫ്.​എ​ൽ.​ടി.​സി സെ​ന്‍റ​റു​ക​ൾ​ക്കാ​യി ഏ​റ്റെ​ടു​ക്കാ​ൻ ഉ​ത്ത​ര​വാ​യ​ത്. മേ​ൽ​പ്പ​റ​ഞ്ഞ കെ​ട്ടി​ട​ങ്ങ​ളു​ടെ താ​ക്കോ​ലു​ക​ൾ ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന ഉ​ട​മ​ക​ൾ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന മേ​ധാ​വി​ക​ളെ ഉ​ട​ൻ ഏ​ൽ​പ്പി​ക്ക​ണ​മെ​ന്ന് ഉ​ത്ത​ര​വി​ൽ നി​ർ​ദ്ദേ​ശ​മു​ണ്ട്. കെ​ട്ടി​ട​ങ്ങ​ളി​ൽ സി.​എ​ഫ്. എ​ൽ.​ടി.​സി.​ക​ൾ​ക്കാ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ സ​ജ്ജീ​ക​രി​ക്കാ​നും ചി​കി​ത്സ​യ്ക്കാ​വ​ശ്യ​മാ​യ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ വി​ന്യ​സി​ക്കാ​നും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​ക്ക് ഉ​ത്ത​ര​വ് പ്ര​കാ​രം നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.