174 കു​പ്പി ത​മി​ഴ്നാ​ട് മ​ദ്യം പി​ടി​കൂ​ടി
Wednesday, May 12, 2021 12:03 AM IST
പാ​ല​ക്കാ​ട്: കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന ത​മി​ഴ്നാ​ട് മ​ദ്യം കു​ഴ​ൽ​മ​ന്ദം എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. പ​ല്ല​ഞ്ചാ​ത്ത​നൂ​ർ സ്വ​ദേ​ശി മാ​ധ​വ​ൻ മ​ക​ൻ ഉ​ണ്ണി​കൃ​ഷ്ണ​ൻ (49) ആ​ണ് എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് മ​ദ്യ​ശാ​ല​ക​ളും ബാ​റു​ക​ളും അ​ട​ഞ്ഞു കി​ട​ക്കു​ന്ന​തി​നാ​ൽ ത​മി​ഴ്നാ​ടി​ൽ നി​ന്നും വ​ൻ തോ​തി​ൽ മ​ദ്യം ഉൗ​ടു​വ​ഴി​ക​ളി​ലൂ​ടെ കേ​ര​ള​ത്തി​ലേ​ക്ക് ഒ​ഴു​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് പാ​ല​ക്കാ​ട് ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീഷണ​ർ ഷാ​ജി എ​സ്.​രാ​ജ​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു. കു​ഴ​ൽ​മ​ന്ദം എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ജി.​സ​ന്തോ​ഷ്കു​മാ​റും സം​ഘ​വും ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ൽ നി​ർ​ത്താ​തെ​പോ​യ മാ​രു​തി 800 കാ​ർ അ​തി​സാ​ഹ​സി​ക​മാ​യി പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടു​ക​യാ​യി​ന്നു.

കാ​റി​ന്‍റെ പി​ൻ​സീ​റ്റി​ന​ടി​യി​ലും ഡി​ക്കി​യി​ലു​മാ​ണ് മ​ദ്യം ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. കു​റ​ഞ്ഞ വി​ല​യ്ക്ക് ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും വാ​ങ്ങു​ന്ന മ​ദ്യം മൂ​ന്നി​ര​ട്ടി വി​ല​ക്കാ​ണ് ആ​വ​ശ്യ​കാ​ർ​ക്ക് എ​ത്തി​ച്ചു കൊ​ടു​ക്കു​ന്ന​തെ​ന്ന് പ്ര​തി എ​ക്സൈ​സി​നോ​ട് പ​റ​ഞ്ഞു. വ​രും​ദി​വ​സ​ങ്ങ​ളി​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും കൂ​ടു​ത​ൽ അ​റ​സ്റ്റ് ഉ​ണ്ടാ​വു​മെ​ന്നും എ​ക്സൈ​സ് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ജി.​സ​ന്തോ​ഷ് കു​മാ​റി​നെ കൂ​ടാ​തെ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ പി.​ഷാ​ജി ഗ്രേ​ഡ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ അ​ബ്ദു​ൾ ക​ലാം.​കെ, എ.​ഷാ​ജി​കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ആ​ന​ന്ദ്.​കെ, എ.​മ​ധു, ആ​ർ.​പ്ര​ദീ​പ്, ഡ​ബ്ല്യു​സി​ഇ​ഒ രേ​ണു​ക ദേ​വി.​എ​ൻ, കെ.​ര​ഞ്ജി​നി എ​ന്നി​വ​രും എ​ക്സൈ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.