പി​ഴ ചു​മ​ത്തി
Wednesday, May 12, 2021 12:06 AM IST
കോ​യ​ന്പ​ത്തൂ​ർ: കി​ണ​ത്തു ക​ട​വ്, വാ​ൽ​പ്പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ൽ​ലോ​ക്ക് ഡൗ​ണ്‍ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച് റോ​ഡു​ക​ളി​ൽ അ​നാ​വ​ശ്യ​മാ​യി ക​റ​ങ്ങി ന​ട​ന്ന​വ​ർ​ക്ക് പി​ഴ ചു​മ​ത്തി താ​ക്കീ​തു ന​ൽ​കി. കി​ണ​ത്തു ക​ട​വ് ചെ​ക്ക് പോ​സ്റ്റി​ൽ റവ​ന്യൂ ഓ​ഫീ​സ​ർ രാം​രാ​ജ്, പോ​ലീ​സു​കാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഫെ​യ്സ് മാ​സ്ക് ധ​രി​ക്കാ​തെ അ​നാ​വ​ശ്യ​മാ​യി റോ​ഡു​ക​ളി​ൽ ക​റ​ങ്ങി തി​രി​ഞ്ഞ​വ​ർ​ക്ക് പി​ഴ ചു​മ​ത്തി​യ​ത്.

അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ക്കി ന​ട​ക്കു​ന്ന​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കു​മെ​ന്നും താ​ക്കീ​തു ന​ൽ​കി. അ​തു​പോ​ലെ വാ​ൽ​പ്പാ​റ​യി​ൽ ഗാ​ന്ധി സ്റ്റാ​ച്യു കോം​പൗ​ണ്ടി​ൽ ത​ഹ​സി​ൽ​ദാ​ർ രാ​ജ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി.​എ.​ഒ.​വി​ജ​യ് അ​മൃ​ത് രാ​ജ്, ഇ​ൻ​സ്പെ​ക്ട​ർ മ​ഹേ​ശ്വ​രി എ​ന്നി​വ​ർ ചേ​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​നാ​വ​ശ്യ​മാ​യി ക​റ​ങ്ങി ന​ട​ന്ന​വ​ർ​ക്ക് പി​ഴ ചു​മ​ത്തി​യ​ത്. അ​നാ​വ​ശ്യ​മി​ല്ലാ​തെ പു​റ​ത്തി​റ​ങ്ങി ന​ട​ന്നാ​ൽ കേ​സെ​ടു​ക്കു​മെ​ന്നും മു​ന്ന​റി​യി​പ്പു ന​ൽ​കി.