കൗ​തു​ക​മാ​യി വേ​രി​ൽ കാ​യ്ച്ച മാ​ങ്ങ​ക​ൾ
Wednesday, May 12, 2021 11:50 PM IST
വ​ട​ക്ക​ഞ്ചേ​രി: വേ​രി​ൽ കാ​യ്ക്കു​ന്ന പ്ലാ​വു​ക​ൾ​ക്ക് പി​ന്നാ​ലെ നാ​ട്ടി​ലെ നാ​ട്ടു​മാ​വു​ക​ൾ​ക്കും ത​ടി​യു​ടെ ഏ​റ്റ​വും അ​ടി​യി​ൽ മാ​ങ്ങ കാ​യ്ക്കാ​നാ​ണ് ഇ​ഷ്ടം. എ​ള​വ​ന്പാ​ടം സെ​ന്‍റ് തോ​മ​സ് പ​ള്ളി​ക്കു മു​ന്നി​ലെ എ​ഫ്സി​സി കോ​ണ്‍​വെ​ന്‍റി​ലാ​ണ് ഈ ​കൗ​തു​ക കാ​ഴ്ച. ഏ​റ്റ​വും താ​ഴെ ത​ടി​യി​ൽ നി​ന്നും കി​ളി​ർ​ത്തു വ​ന്ന കു​ഞ്ഞ​ൻ ക​ന്പി​ലാ​ണ് ര​ണ്ട് മാ​ങ്ങ വ​ലു​താ​യി നി​ൽ​ക്കു​ന്ന​ത്. കോ​ണ്‍​വെ​ന്‍റി​നു മു​ന്നി​ലെ വ​ലി​യ മാ​വാ​ണ് മു​ക​ളി​ൽ ഇ​ത്ര​യേ​റെ പ​ട​ർ​ന്നു നി​ൽ​ക്കു​ന്ന കൊ​ന്പു​ക​ളു​ണ്ടാ​യി​ട്ടും സി​സ്റ്റ​ർമാർ​ക്ക് പ​റി​ക്കാ​നു​ള്ള സൗ​ക​ര്യ​ത്തി​ന് ഏ​റ്റ​വും അ​ടി​യി​ൽ ത​ന്നെ മാ​ങ്ങ ഉ​ണ്ടാ​യി​ട്ടു​ള്ള​ത്.

മു​ക​ളി​ലെ കൊ​ന്പു​ക​ളി​ലും മാ​ങ്ങ​യു​ണ്ട്. കൃ​ഷി പ​രി​പാ​ല​ന​ത്തി​ൽ ഇ​വി​ടു​ത്തെ സി​സ്റ്റ​ർ​മാ​രു​ടെ പ്ര​വ​ർ​ത്ത​നം ശ്ര​ദ്ധേ​യ​മാ​ണ്. കോ​ണ്‍​വെ​ന്‍റി​ൽ സ്വ​ന്ത​മാ​യി നെ​ൽ​കൃ​ഷി ന​ട​ത്തി നൂ​റു​മേ​നി വി​ള​വ് ഉ​ണ്ടാ​ക്കി വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞ സി​സ്റ്റ​ർ​മാ​ർ ഉ​ൾ​പ്പെ​ടെ ന​വാ​ഗ​ത​രും ഇ​പ്പോ​ൾ കൃ​ഷി കാ​ര്യ​ങ്ങ​ളു​ടെ ചു​മ​ത​ല​ക്കാ​രാ​യി​ട്ടു​ണ്ട്.