തു​പ്പ​നാ​ട് പാ​ല​ത്തി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ഗ്യാ​സ് ടാ​ങ്ക​ർ സു​ര​ക്ഷി​ത​മാ​യി മാ​റ്റി
Saturday, May 15, 2021 12:37 AM IST
കല്ലടിക്കോട്: തു​പ്പ​നാ​ട് പു​ഴ​യു​ടെ പാ​ല​ത്തി​ൽ അ​ർ​ധ​രാ​ത്രി ഗ്യാ​സ് ടാ​ങ്ക​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വാ​ർ​ത്ത പ്ര​ദേ​ശ​ത്തെ ഭീ​തി​യി​ലാ​ഴ്ത്തി​യെ​ങ്കി​ലും ടാ​ങ്ക​ർ​ലോ​റി സു​ര​ക്ഷി​ത​മാ​യി മാ​റ്റി. പാ​ച​ക​വാ​ത​കം നി​റ​ച്ചു വ​ന്ന വാ​ഹ​നം നി​യ​ന്ത്ര​ണം​വി​ട്ട് പാ​ല​ത്തി​ന്‍റെ കൈ​വ​രി​യി​ൽ ഇ​ടി​ച്ച് അ​പ​ക​ടാ​വ​സ്ഥ​യി​ൽ പു​ഴ​യി​ലേ​ക്ക് തെ​ന്നി നി​ൽ​ക്കു​ക​യാ​യി​രു​ന്നു. നി​റ​യെ ഗ്യാ​സ് ഉ​ള്ള​തി​നാ​ൽ വേ​ണ്ട​ത്ര ജാ​ഗ്ര​ത പു​ല​ർ​ത്തി. രാ​ത്രി ര​ണ്ടു മ​ണി​ക്ക് മു​ന്പാ​യി ക​ഞ്ചി​ക്കോ​ട് നി​ന്നും ക്ര​യി​ൻ കൊ​ണ്ടു​വ​ന്ന ശേ​ഷ​മാ​ണ് വാ​ഹ​നം മാ​റ്റി​യ​ത്. ലോ​റി​യി​ൽ ഡ്രൈ​വ​ർ മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്.
അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. അ​പ​ക​ടം ഉ​ണ്ടാ​യ ഉ​ട​ൻ പൊ​ലീ​സും, അ​ഗ്നി​ര​ക്ഷാ സേ​ന​യും, സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്രി​ച്ച് സു​ര​ക്ഷ ഉ​റ​പ്പാ​ക്കി​യി​രു​ന്നു. തു​ട​ർ​ന്ന് ക​ഞ്ചി​ക്കോ​ട് നി​ന്നും ക്രെ​യി​നു​ക​ൾ എ​ത്തി​ച്ച് ടാ​ങ്ക​ർ ലോ​റി ഉ​യ​ർ​ത്തി മാ​റ്റു​ക​യാ​യി​രു​ന്നു ലോ​ക്ക്ഡൗ​ണ്‍ പ്ര​മാ​ണി​ച്ച് വാ​ഹ​ന​ങ്ങ​ൾ കു​റ​വാ​യ​തി​നാ​ലും നാ​ട്ടു​കാ​രും പോ​ലീ​സും സ​മ​യോ​ചി​ത​മാ​യി ഇ​ട​പെ​ട്ട​തി​നാ​ലും വ​ൻ അ​പ​ക​ട​മാ​ണ് ഒ​ഴി​വാ​യ​ത്.