മ​ജി​സ്ട്രേ​റ്റു​മാ​രു​ടെ പ​രി​ശോ​ധ​ന​യി​ൽ 78 കേ​സു​ക​ൾ
Tuesday, May 18, 2021 12:17 AM IST
പാ​ല​ക്കാ​ട് : ജി​ല്ല​യി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റു​മാ​ർ മെ​യ് 16ന് ​ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 78 പ്രോ​ട്ടോ​കോ​ൾ ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി. ചു​മ​ത​ല​യു​ള്ള പ​ഞ്ചാ​യ​ത്ത്/ ന​ഗ​ര​സ​ഭാ പ​രി​ധി​ക​ളി​ലാ​ണ് സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റു​മാ​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. 33 പേ​രാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
ര​ജി​സ്റ്റ​ർ ചെ​യ്ത​തു 57 കേ​സ്
പാ​ല​ക്കാ​ട് : ജി​ല്ല​യി​ൽ ലോ​ക്ക്് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ജി​ല്ല​യി​ൽ ഞാ​യ​റാ​ഴ്ച പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 57 കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി പി.​സി.​ബി​ജു​കു​മാ​ർ അ​റി​യി​ച്ചു. ഇ​ത്ര​യും കേ​സു​ക​ളി​ലാ​യി 74 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. 28 വാ​ഹ​ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങു​ക, പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ കൂ​ട്ടം​കൂ​ടു​ക തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ളാ​ലാ​ണ് കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.
മാ​സ്ക് ധ​രി​ക്കാ​ത്ത 359 പേ​ർ​
പാ​ല​ക്കാ​ട് : മാ​സ്ക് ധ​രി​ക്കാ​തെ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ഇ​റ​ങ്ങി​യ 359 പേ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.