വി​ദൂ​ര ഉൗ​രു​ക​ൾ​ക്ക് കൈ​ത്താ​ങ്ങു​മാ​യി നന്മ ​കൂ​ട്ടാ​യ്മ​യെ​ത്തി
Friday, June 11, 2021 12:37 AM IST
അ​ഗ​ളി : കോ​വി​ഡ് മ​ഹാ​മാ​രി​യി​ൽ വി​റ​കൊ​ണ്ട അ​ട്ട​പ്പാ​ടി​യി​ലെ മേ​ലേ​മു​ള്ളി, രം​ഗ​നാ​ഥ​പു​രം, ജെ​ല്ലി​മേ​ട് എ​ന്നീ ഉൗ​രു​ക​ളി​ലേ​ക്ക് സ​ഹാ​യ​ഹ​സ്ത​വു​മാ​യി അ​ട്ട​പ്പാ​ടി​യി​ലെ നന്മ ​കൂ​ട്ടാ​യ്മ​യെ​ത്തി. ഉൗ​രു​ക​ളി​ലെ 237 കു​ടും​ബ​ങ്ങ​ൾ​ക്കും അ​രി​യും പ​ച്ച​ക്ക​റി​യും പ​ല​വ്യ​ഞ്ജ​ന​ങ്ങ​ളു​മ​ട​ങ്ങി​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും കു​ട്ടി​ക​ൾ​ക്ക് പു​തു​വ​സ്ത്ര​വു​മാ​യാ​ണ് നന്മ ​ഭാ​ര​വാ​ഹി​ക​ൾ എ​ത്തി​യ​ത്.​മാ​ന്നാ​ർ ചെ​ന്നി​ത്ത​ല​യി​ൽ നി​ന്നും റി​ട്ട.​പ്രൊ​ഫ​സ​ർ കെ.കെ ജോ​ർ​ജ് ആ​ണ് പു​തു​വ​സ്ത്ര​ങ്ങ​ൾ സ്പോ​ണ്‍​സ​ർ ചെ​യ്ത​തെ​ന്ന് നന്മ ​ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
കേ​ര​ള ത​മി​ഴ്നാ​ട് അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന മേ​ലേ​മു​ള്ളി ഉൗ​രി​ലാ​ണ് ഏ​റ്റ​വു​മ​ധി​കം കോ​വി​ഡ് ബാ​ധി​ത​രു​ള്ള​ത്. ഇ​വി​ടെ എ​ഴു​പ​ത് ശ​ത​മാ​ന​ത്തില​ധി​കം കോ​വി​ഡ് രോ​ഗി​ക​ളാ​ണ്.​ ഉൗ​ര് നി​വാ​സി​ക​ൾ നേ​രി​ടു​ന്ന വി​വി​ധ​ങ്ങ​ളാ​യ ദു​രി​ത​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞു.
ഈ ​അ​വ​സ​ര​ത്തി​ൽ ഉൗ​രു​നി​വാ​സി​ക​ൾ​ക്ക് ഏ​തു വി​ധ സ​ഹാ​യ​വും ന​ൽ​കാ​ൻ നന്മ ​കൂ​ട്ടാ​യ്മ പ്ര​തി​ജ്ഞ​ബ​ദ്ധ​രാ​ണെ​ന്നും ആ​വ​ശ്യ​ങ്ങ​ൾ അ​റി​യി​ക്കു​ന്ന പ​ക്ഷം പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ച്ചു ന​ൽ​കു​മെ​ന്നും നന്മ ​ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
അ​ഗ​ളി എ​എ​സ്പി പ​ഥം സിം​ഗ്, പാ​ല​ക്കാ​ട് എ​ക്സൈ​സ് ഡെ​പ്യു​ട്ടി ക​മ്മി​ഷ​ണ​ർ ഷാ​ജി എ​സ് രാ​ജ്, എ​ക്സൈ​സ് സി​ഐ എ​സ് സ​ജീ​വ്, നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ. ​പ്ര​ഭു​ദാ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​രു​തി മു​രു​ക​ൻ, പു​തു​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ്യോ​തി അ​നി​ൽ​കു​മാ​ർ, വാ​ർ​ഡ് മെം​ബ​ർ വ​ള്ളി​യ​മ്മ, ഐ​ടി​ഡി​പി ഓ​ഫീസ​ർ​മാ​രാ​യ മ​ധു​സൂ​ത​ന​ൻ, ബി​നോ​യ് എ​ന്നി​വ​ർ അ​തി​ഥി​ക​ളാ​യി എ​ത്തി കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. നന്മ ​കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ൾ നേ​തൃ​ത്വം ന​ൽ​കി.
അ​ട്ട​പ്പാ​ടി​യി​ലെ പാ​വ​പ്പെ​ട്ട നി​ര​വ​ധി പേ​ർ​ക്ക് നന്മ ​കൂ​ട്ടാ​യ്മ ഇ​തി​നി​ടെ കൈ​ത്താ​ങ്ങാ​യെ​ത്തി. ഒ​രു വ​ർ​ഷ​ത്തി​നി​ടെ എ​ഴു​പ​ത്തിനാ​ല് നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ​ക്ക് ആ​ടു​ക​ളെ ന​ൽ​കി​യും ത​ല​ചാ​യ്ക്കാ​ൻ ഇ​ട​മി​ല്ലാ​തെ വ​ല​ഞ്ഞ​വ​ർ​ക്ക് കെ​ട്ടു​റ​പ്പു​ള്ള ഭ​വ​ന​ങ്ങ​ൾ നി​ർ​മി​ച്ചു ന​ൽ​കി​യും പാ​വ​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് വി​വാ​ഹ​ങ്ങ​ൾ ന​ട​ത്തി​ക്കൊ​ടു​ത്തും നന്മ ​കൂ​ട്ടാ​യ്മ മാ​തൃ​ക​യാ​യി. കൂ​ടാ​തെ ഒ​ട്ട​ന​വ​ധി സ​ഹാ​യ​ങ്ങ​ളാ​ണ് നി​ർ​ധ​ന​ർ​ക്ക് നന്മ ​കൂ​ട്ടാ​യ്മ വ​ഴി ല​ഭി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​ത്. നന്മ ​കൂ​ട്ടാ​യ്മ​യു​ടെ സാ​ര​ഥി​ക​ൾ ഇ​വ​ർ: ഫാ. ​എം​.ബി യൂ​ഹാ​ന്നോ​ൻ റ​ന്പാ​ൻ(​പ്ര​സി​ഡ​ന്‍റ് ), പി​.സി ബേ​ബി, സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ഹി​ദാ​യ​ത്തു​ള്ള മാ​ന്പ്ര, ഫാ. ​സ​ജി മാ​ത്യു, ഫാ. ​ജോ​ബി ഇ​ട​ത്തി​നാ​ൽ(​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ ). അ​ഗ​ളി ഫാ​ത്തി​മ മാ​താ ച​ർ​ച്ച് വി​കാ​രി ഫാ ​ബി​ജു ക​ല്ലി​ങ്ക​ൽ(​സെ​ക്ര​ട്ട​റി ), വി​.കെ രം​ഗ​സ്വാ​മി, ഫാ.​ജോ​ഫി​ൻ ക​രി​വ​ൻ​മാ​ക്ക​ൽ, ഫാ. ​സു​നി​ൽ മാ​ത്യു, (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ ). ഷാ​ജു ജി. ​പെ​ട്ടി​ക്ക​ൽ (കോ -​ഓ​ർ​ഡി​നേ​റ്റ​ർ) ക​മ്മ്യൂ​ണി​റ്റി പോ​ലീ​സ് ഓ​ഫീ​സ​ർ ജോ​സ​ഫ് ആ​ന്‍റ​ണി(​ട്ര​ഷ​റ​ർ )