പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ൾ കൈ​മാ​റി
Sunday, June 13, 2021 1:05 AM IST
നെന്മാ​റ : ഗു​രു സ്പ​ർ​ശം 2 പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​യി​ലൂ​ർ പ​ഞ്ചാ​യ​ത്തി​ലേ​ക്ക് കെ.​പി.​എ​സ്.​ടി.​എ.​നെ·ാ​റ ബ്രാ​ഞ്ച് ക​മ്മി​റ്റി ന​ൽ​കു​ന്ന കോ​വി​ഡ് പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ൾ ര​മ്യ ഹ​രി​ദാ​സ് എംപി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​ഘ്നേ​ഷി​ന് കൈ​മാ​റി. പി.​പി.​ഇ.​കി​റ്റ്, എ​ൻ 95 മാ​സ്ക്കു​ക​ൾ, സ​ർ​ജി​ക്ക​ൽ മാ​സ്ക്കു​ക​ൾ, ഗ്ലൗ​സു​ക​ൾ , സാ​നി​റ്റൈ​സ​ർ തു​ട​ങ്ങി​യ​വ​യാ​ണ് ന​ൽ​കി​യ​ത്. അ​യി​ലൂ​ർ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​എം.​ഷാ​ജ​ഹാ​ൻ അ​ധ്യ​ക്ഷ​നാ​യി. കെ ​പി എ​സ് ടി ​എ ജി​ല്ല പ്ര​സി​ഡ​ന്‍റ് ഷാ​ജി എ​സ് . തെ​ക്കേ​തി​ൽ , കെ​പി​സി​സി അം​ഗം പാ​ള​യം പ്ര​ദീ​പ്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് റ​ജീ​ന ചാ​ന്ത് മു​ഹ​മ്മ​ദ്, പ​ഞ്ചാ​യ​ത്തം​ഗം എ​സ്.​വി​നോ​ദ് ,സം​ഘ​ട​നാ നേ​താ​ക്ക​ളാ​യ കെ. ​ആ​ർ ല​ക്ഷ്മി നാ​രാ​യ​ണ​ൻ, പി.​ജി.​മു​ര​ളീ​കൃ​ഷ്ണ​ൻ, സി.​സ​ജീ​വ്, ടി.​സു​ഗേ​ഷ്, പി.​കെ.​ന​വാ​ബ്, ര​വി​കു​മാ​ർ ,രാ​മ​ദാ​സ്, സി.​ബി​നു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.