കണ്ടെയ്ൻമെന്‍റ് സോണുകൾ കുറഞ്ഞു
Monday, June 14, 2021 12:24 AM IST
കോ​യ​ന്പ​ത്തൂ​ർ: ജി​ല്ല​യി​ൽ ക​ണ്ടൈ​ന്‍റ്മെ​ന്‍റ് സോ​ണു​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞ​താ​യി ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.​മു​ൻ​പ് 1026 ക​ണ്ടെ​യ്ന്‍റ്മെ​ന്‍റ് സോ​ണു​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​ത് ഇ​പ്പോ​ൾ 795 എ​ണ്ണ​മാ​യി കു​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ൽ 580 ക​ണ്ടെ​യ്ന്‍റ്മെ​ന്‍റ് സോ​ണു​ക​ളും, തു​ടി​യ​ല്ലൂ​രി​ൽ 48 ഉം, ​കാ​ര മ​ട​യി​ൽ 37 ക​ണ്ടെ​യ്ന്‍റ്മെ​ന്‍റ് സോ​ണു​ക​ളു​മാ​ണ് ഉ​ള്ള​ത്. കി​ണ​ത്തു ക​ട​വി​ൽ മാ​ത്രം​ക​ണ്ടെ​യ്ന്‍റ്മെ​ന്‍റ് സോ​ണു​ക​ൾ ഇ​ല്ല.
നിരീക്ഷണ ശക്തമാക്കി
കോ​യ​ന്പ​ത്തൂ​ർ : കൊ​റോ​ണ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലു​ള്ള വ്യ​ദ്ധ​സ​ദ​ന​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി. സാ​മൂ​ഹ്യ​ക്ഷേ​മ വ​കു​പ്പി​നു കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന 30 വൃ​ദ്ധ​സ​ദ​ന​ങ്ങ​ളി​ലാ​ണ് നി​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​ത്.​ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ ദി​വ​സ​വും അ​ന്തേ​വാ​സി​ക​ളു​ടെ ശ​രീ​ര​താ​പ​നി​ല പ​രി​ശോ​ധി​ക്കു​ന്ന​താ​യി​രി​ക്കും. വൃ​ദ്ധ​സ​ദ​ന​ങ്ങ​ളി​ൽ കൊ​റോ​ണ ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ന്ന​താ​യി​രി​ക്കും. വ​യോ​ജ​ന​ങ്ങ​ളു​ടെ പ്ര​തി​രോ​ധ​ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി വി​റ്റാ​മി​ൻ മ​രു​ന്നു​ക​ളും ന​ൽ​കു​ന്ന​താ​യി​രി​ക്കും.
കുടുക്കപൊട്ടിച്ചു സംഭാവന
കോ​യ​ന്പ​ത്തൂ​ർ : കാ​ശു കു​ടു​ക്ക​യി​ൽ ചേ​ർ​ത്തു​വെ​ച്ച ചെ​റി​യ വ​ലി​യ സ​ന്പാ​ദ്യം മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ കൊ​റോ​ണ നി​ധി​യി​ലേ​ക്കു കൈ​മാ​റി. വാ​ൽ​പ്പാ​റ മു​രു​കാ​ന​ന്ദം സു​ക​ന്യ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ക്രി​സ് മാ​ത്യു​വാ​ണ് ത​ന്‍റെ കൊ​ച്ചു സ​ന്പാ​ദ്യം മു​ഖ്യ​മ​ന്ത്രി​യു​ടെ കൊ​റോ​ണ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കാ​യി​വാ​ൽ​പ്പാ​റ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ എം.​എ​ൽ.​എ.​ഉ​ദ​യ​നി​ധി സ്റ്റാ​ലി​നു കൈ​മാ​റി​യ​ത്. ഇ​തേ​ക്കു​റി​ച്ച് ഉ​ദ​യ​നി​ധി സ്റ്റാ​ലി​ൻ ത​ന്‍റെ ട്വി​റ്റ​റി​ലും പ​രാ​മ​ർ​ശി​ച്ചി​ട്ടു​ണ്ട്.
പ്രതിഷേധ സമരം
കോ​യ​ന്പ​ത്തൂ​ർ: നി​യ​ന്ത്ര​ണ​മി​ല്ലാ​തെ വ​ർ​ധി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന പെ​ട്രോ​ൾ ഡീ​സ​ൽ വി​ല വ​ർ​ധ​ന​വി​നെ എ​തി​ർ​ത്ത് വാ​ൽ​പ്പാ​റ​യി​ൽ കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മ​രം ന​ട​ത്തി. വാ​ൽ​പ്പാ​റ സ്റ്റേ​റ്റ് ബാ​ങ്കി​നു സ​മീ​പ​മു​ള്ള പെ​ട്രോ​ൾ ബ​ങ്കി​നു മു​ൻ​പി​ലാ​ണ് വാ​ൽ​പ്പാ​റ കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ൻ​റ് കു​സ​ല​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​മ​രം ന​ട​ത്തി​യ​ത്.​ കോ​ണ്‍​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​ഭാ​ക​ര​ൻ, അ​ഡ്വ.​സു​ബ്ര​ഹ്മ​ണ്യം, കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ തസ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.