നെ​ൽ​ച്ചെ​ടി​ക​ളി​ൽ ഓ​ല​ക​രി​ച്ചി​ൽ ; ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യി​ൽ
Wednesday, June 16, 2021 12:31 AM IST
നെന്മാ​റ: കൊ​ന്പ​ൻ​ക​ല്ല് പാ​ട​ശേ​ഖ​ര​ത്തി​ലെ നെ​ൽ ചെ​ടി​ക​ളി​ലാ​ണ് ഓ​ല​ക​രി​ച്ചി​ൽ രോ​ഗ​ല​ക്ഷ​ണം ക​ണ്ടു തു​ട​ങ്ങി​. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ട​തോ​ടെ ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യി​ലാ​യി. സാ​ന്തോ​മോ​ണാ​സ് ഒ​റൈ​സ എ​ന്ന ബാ​ക്ടീ​രി​യ ഉ​ണ്ടാ​ക്കു​ന്ന ഓ​ല​ക​രി​ച്ചി​ൽ രോ​ഗം 1984 ൽ ​ജ​പ്പാ​നി​ൽ ആ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്. ഇ​പ്പോ​ൾ എ​ല്ലാ ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലും നെ​ല്ലി​ലെ പ്ര​ധാ​ന രോ​ഗ​ങ്ങ​ളി​ൽ ഒ​ന്നാ​യി ഇ​ത് മാ​റി​യി​രി​ക്കു​ന്നു.
രോ​ഗ ബാ​ധ​യു​ള്ള നെ​ല്ലി​ന്‍റെ വി​ത്ത്, വൈ​ക്കോ​ൽ അ​വ​ശി​ഷ്ട​ങ്ങ​ൾ, പാ​ട​വ​ര​ന്പി​ലെ പു​ല്ല്, മു​ത്ത​ങ്ങ വ​ർ​ഗ​ത്തി​ൽ​പെ​ട്ട ക​ള​ച്ചെ​ടി​ക​ൾ എ​ന്നി​വ​യി​ൽ ബാ​ക്ടീ​രി​യ ജീ​വി​ക്കു​ന്നു.
ഈ ​ബാ​ക്ടീ​രി​യ ക​നാ​ൽ, മ​റ്റു ജ​ല​സേ​ച​ന ചാ​ലു​ക​ളി​ലൂ​ടെ എ​ല്ലാ​യി​ടി​ത്തും ഒ​ഴു​കി എ​ത്തു​ന്നു. 25-30 ഡി​ഗ്രി അ​ന്ത​രീ​ക്ഷ താ​പ​നി​ല​യും, 70 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ൽ അ​ന്ത​രീ​ക്ഷ ഈ​ർ​പ്പ​വും ഈ ​രോ​ഗം പ​ട​രു​ന്ന​തി​ന് അ​നു​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളാ​ണ്.
ഇ​ല​യു​ടെ അ​റ്റ​ത്തു നി​ന്ന് തു​ട​ങ്ങു​ന്ന മ​ഞ്ഞ​ളി​പ്പാ​ണ് പ്രാ​രം​ഭ ല​ക്ഷ​ണം. പി​ന്നീ​ട് ഈ ​മ​ഞ്ഞ​ളി​പ്പ് ഇ​ല​യു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലൂ​ടെ താ​ഴേ​ക്ക് വ്യാ​പി​ക്കു​ക​യും ഇ​ല​ക​ൾ മു​ഴു​വ​ൻ ക​രി​യു​ക​യും ചെ​യ്യു​ന്നു. പ​ല​പ്പോ​ഴും ഇ​ത് പൊ​ട്ടാ​സ്യം എ​ന്ന മൂ​ല​ക​ത്തി​ന്‍റെ കു​റ​വാ​യോ, ത​ണ്ടു തു​ര​പ്പ​ന്‍റെ ആ​ക്ര​മ​ണ​മാ​യോ തെ​റ്റി​ദ്ധ​രി​ക്ക​പ്പെ​ടു​ക​യും അ​തു​മൂ​ലം അ​ശാ​സ്ത്രീ​യ​മാ​യ വ​ള​പ്ര​യോ​ഗ​ത്തി​ലേ​ക്കും കീ​ട​നാ​ശി​നി പ്ര​യോ​ഗ​ത്തി​ലേ​ക്കും വ​ഴി ഒ​രു​ക്കാ​റു​ണ്ട്.