പ്രതിഷേധം ഫലിച്ചു; വെള്ളപ്പാച്ചിലിൽ സ്ഥാപിച്ച വൈദ്യുതി പോസ്റ്റ് മാറ്റി
Wednesday, June 16, 2021 12:31 AM IST
വ​ട​ക്ക​ഞ്ചേ​രി: പ​രാ​തി​ക​ൾ​ക്കും പ്ര​തി​ഷേധ​ങ്ങ​ൾ​ക്കു​മൊ​ടു​വി​ൽ പാ​ത​യോ​ര​ത്തെ വെ​ള്ള​ച്ചാ​ലി​ൽ സ്ഥാ​പി​ച്ചി​രു​ന്ന വൈ​ദ്യു​തി പോ​സ്റ്റ് മാ​റ്റി സ്ഥാ​പി​ച്ചു. വാ​ൽ​കു​ള​ന്പ് പ​ന്ത​ലാം​പാ​ടം മ​ല​യോ​ര​പാ​ത​യി​ൽ പ​നം ങ്കു​റ്റി ക​ര​ടി​യ​ള​മു​ക്കി​ന​ടു​ത്ത് ട്രാ​ൻ​സ്ഫോ​ർ​മ​റി​നു സ​മീ​പ​മാ​ണ് മ​ഴ​വെ​ള്ള​ത്തി​ന്‍റെ കു​ത്തൊ​ഴു​ക്കു​ള​ള ചാ​ലി​ൽ പോ​സ്റ്റ് സ്ഥാ​പി​ച്ചി​രു​ന്ന​ത്. മെ​യി​ൻ പോ​സ്റ്റി​ന് സ്റ്റേ ​കൊ​ടു​ത്തി​ട്ടു​ള്ള പോ​സ്റ്റാ​യി​രു​ന്നു. മ​ഴ ക​ന​ത്ത​തോ​ടെ വെ​ള്ള​ത്തി​ന്‍റെ കു​ത്തൊ​ഴു​ക്ക് കൂ​ടി പോ​സ്റ്റ് മാ​റ്റി സ്ഥാ​പി​ക്കാ​ൻ വൈ​ദ്യു​തി വ​കു​പ്പ് അ​ധി​കൃ​ത​രും നി​ർ​ബ്ബ​ന്ധി​ത​രാ​വു​ക​യാ​യി​രു​ന്നു.
വെ​ള്ള​ച്ചാ​ലി​ൽ സ്ഥാ​പി​ച്ച വൈ​ദ്യു​തി പോ​സ്റ്റ് മാ​റ്റി സ്ഥാ​പി​ക്കാ​ത്ത​തു സം​ബ​ന്ധി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം ദീ​പി​ക​യി​ൽ പ​ടം സ​ഹി​തം വാ​ർ​ത്ത ന​ൽ​കി​യി​രു​ന്നു.