ബൈക്കിൽ കടത്തിയ 26 ലിറ്റർ ചാ​രാ​യവുമായി ഒരാൾ പിടിയിൽ
Wednesday, June 16, 2021 12:32 AM IST
നെന്മാ​റ: വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ ബൈ​ക്കി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 26 ലി​റ്റ​ർ ചാ​രാ​യ​വു​മാ​യി ഒ​രാ​ൾ പി​ടി​യി​ലാ​യി.
കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​യാ​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. പു​തു​ന​ഗ​രം ച​ന്ത​പ്പു​രം സെ​യ്തു​മു​ഹ​മ്മ​ദ് (38) നെ​യാ​ണ് നെന്മാറ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ഒ​ലി​പ്പാ​റ, തെ​ങ്ങും​പാ​ടം ദി​ബേ​ഷ് ഓ​ടി ര​ക്ഷ​പ്പെ​ട്ടു.
തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. ഒ​ലി​പ്പാ​റ തെ​ങ്ങും​പാ​ടം വ​ന​മേ​ഖ​ല​യോ​ട് ചേ​ർ​ന്നു​ള്ള ഭാ​ഗ​ത്ത് നി​ന്ന് വ്യാ​പ​ക​മാ​യി അ​ന​ധി​കൃ​ത​മാ​യി മ​ദ്യം കൊ​ണ്ടു​പോ​കു​ന്ന​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ബൈ​ക്കി​ൽ ചാ​രാ​യം കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.
ക​ട​ത്താ​നു​പ​യോ​ഗി​ച്ച വാ​ഹ​ന​വും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഓ​ടി​പ്പോ​യ ദി​ബോ​ഷി​നാ​യി അ​ന്വേ​ഷ​ണം ഉൗ​ർ​ജ്ജി​ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് നെന്മാറ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ. ​ദീ​പ​കു​മാ​ർ പ​റ​ഞ്ഞു.