വ്യാ​ജ​സ​ന്ദേ​ശം പ്ര​ച​രി​പ്പി​ക്ക​ൽ : പോ​ലീ​സി​ൽ പ​രാ​തി ന​ല്കി
Sunday, June 20, 2021 2:46 AM IST
ഒ​റ്റ​പ്പാ​ലം: കോ​വി​ഡ് ബാ​ധി​ത​ർ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ ചി​കി​ത്സ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റാ​മെ​ന്ന് വ്യാ​ജ​സ​ന്ദേ​ശ​ത്തെ തു​ട​ർ​ന്ന് അ​ധി​കൃ​ത​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. കോ​വി​ഡ് ചി​കി​ത്സ​യെ​ക്കു​റി​ച്ച് ഒ​റ്റ​പ്പാ​ലം താ​ലൂ​ക്കാ​ശു​പ​ത്രി​യു​ടെ പേ​രി​ൽ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​ജ ശ​ബ്ദ​സ​ന്ദേ​ശം പ്ര​ച​രി​ക്കു​ന്ന സാ​ഹ​ച​ര്യം തി​രി​ച്ച​റി​ഞ്ഞാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.
താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് ചി​കി​ത്സ​യി​ലു​ള്ള​വ​ർ​ക്ക് ആ​വ​ശ്യ​മെ​ങ്കി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റാ​ൻ ഡോ​ക്ട​ർ​മാ​ർ ശു​പാ​ർ​ശ​ചെ​യ്യു​മെ​ന്നും അ​വി​ടെ സൗ​ജ​ന്യ​ചി​കി​ത്സ ല​ഭി​ക്കു​മെ​ന്നു​മു​ള്ള ശ​ബ്ദ​സ​ന്ദേ​ശ​മാ​ണ് വാ​ട്സാ​പ്പ് ഗ്രൂ​പ്പു​ക​ളി​ൽ പ്ര​ച​രി​ക്കു​ന്ന​ത്. സ​ന്ദേ​ശം പ്ര​ച​രി​പ്പി​ച്ച​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യാ​വ​ശ്യ​പ്പെ​ട്ടാ​ണ് ഒ​റ്റ​പ്പാ​ലം താ​ലൂ​ക്കാ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന്‍റെ താ​ൽ​കാ​ലി​ക ചു​മ​ത​ല​യി​ലു​ള്ള ഡോ.​ടി.​ജി.​നി​ഷാ​ദാ​ണ് ഒ​റ്റ​പ്പാ​ലം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി​മു​ത​ലാ​ണ് ഇ​ത്ത​ര​ത്തി​ൽ ര​ണ്ട് ശ​ബ്ദ​സ​ന്ദേ​ശ​ങ്ങ​ൾ പ്ര​ച​രി​ച്ചു തു​ട​ങ്ങി​യ​ത്.
ഒ​ന്നി​ൽ ഒ​രു വ​നി​ത​യു​ടെ ശ​ബ്ദ​വും മ​റ്റൊ​ന്നി​ൽ ഒ​രു പു​രു​ഷ​ശ​ബ്ദ​വു​മാ​ണ്. എ​ന്നാ​ൽ ആ​രു​ടേ​താ​ണ് നി​ർ​ദേ​ശ​മെ​ന്ന കൃ​ത്യ​മാ​യ വി​വ​രം ശ​ബ്ദ​സ​ന്ദേ​ശ​ത്തി​ലി​ല്ല. ശ​ബ്ദ​സ​ന്ദേ​ശം വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തോ​ടെ ശു​പാ​ർ​ശ​ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​ല​രും താ​ലൂ​ക്കാ​ശു​പ​ത്രി അ​ധി​കൃ​ത​രെ സ​മീ​പി​ച്ചി​രു​ന്നു. ശ​ബ്ദ​സ​ന്ദേ​ശം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് കോ​വി​ഡ് നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ.​പി.​ജി.​മ​നോ​ജും സ്ഥി​രീ​ക​രി​ച്ചു. താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലോ കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ലോ മാ​ത്ര​മാ​ണ് കോ​വി​ഡ് രോ​ഗി​ക​ളെ ചി​കി​ത്സി​ക്കു​ന്ന​ത്.
ഇ​വി​ട​ങ്ങ​ളി​ൽ കി​ട​ക്ക​ക​ളോ ഐ​സി​യുവോ വെ​ന്‍റി​ലേ​റ്റ​ർ സൗ​ക​ര്യ​മോ ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ മാ​ത്ര​മാ​ണ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റാ​ൻ ശു​പാ​ർ​ശ ന​ൽ​കു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ക രോ​ഗി​യോ ബ​ന്ധ​പ്പെ​ട്ട​വ​രോ അ​ല്ലെ​ന്നും ഡോ​ക്ട​ർ​മാ​രാ​ണെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.