ര​ക്ത​ദാ​ന ബോ​ധ​വ​ത്ക്ക​ര​ണം
Sunday, June 20, 2021 2:48 AM IST
മു​ണ്ടൂ​ർ: യു​വ​ക്ഷേ​ത്ര കോ​ളേ​ജി​ലെ കൊ​മേ​ഴ്സ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വേ​ൾ​ഡ് ബ്ല​ഡ് ഡോ​ണേ​ഴ്സ് ഡേ ​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ ര​ക്ത ദാ​ന ബോ​ധ​വ​ത്ക്ക​ര​ണ വെ​ബി​നാ​ർ വൈ​സ് പ്രി​ൻ​സി​പ്പാ​ൾ റ​വ.​ഡോ.​ജോ​സ​ഫ് ഓ​ലി​ക്ക​ൽ കൂ​ന​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ല​ഞ്ചേ​രി എം.​ഓ.​എ​സ്.​സി മെ​ഡി​ക്ക​ൽ കോ​ളേ​ജ് വി​ദ്യാ​ർ​ത്ഥി രാ​ഹു​ൽ ര​മേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് വെ​ബി നാ​ർ ന​ട​ത്തി​യ​ത്.​കൊ​മേ​ഴ്സ് വി​ഭാ​ഗം മേ​ധാ​വി ഡോ.​മെ​റ്റി​ൽ​ഡ ഡാ​നി, ബി.​കോം വി​ഭാ​ഗം മേ​ധാ​വി കീ​ർ​ത്തി എം.​എ​സ്, അ​സി. പ്രൊ​ഫ​സ​ർ​മാ​രാ​യ ര​ജി​ത​രാ​ജേ​ന്ദ്ര​ൻ, സ്മൃ​തി.​എ​ൻ പ്രസംഗിച്ചു.