ത​ക​ർ​ന്നു വ​ർ​ഷ​ങ്ങ​ളായിട്ടും ​ ക​നാ​ൽപ്പാ​ലം പണി​യുന്നില്ല
Monday, June 21, 2021 12:28 AM IST
ശ്രീ​കൃ​ഷ്ണ​പു​രം: കാ​ഞ്ഞി​ര​പ്പു​ഴ ജ​ല​സേ​ച​ന​പ​ദ്ധ​തി​യു​ടെ ഇ​ട​തു ക​ന​ലി​ന് കു​റു​കെ തി​രു​വാ​ഴി​യോ​ട് ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ.​പി.​സ്കൂ​ളി​ന് സ​മീ​പ​മു​ള്ള ക​നാ​ൽ​പാ​ലം ത​ക​ർ​ന്ന് വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും പു​തു​ക്കി പ​ണി​യാ​ൻ അ​ധി​കൃ​ത​ർ ത​യ്യാ​റാ​വു​ന്നി​ല്ല.
10 വ​ർ​ഷം മു​ന്പ് ക​ന​ത്ത മ​ഴ​യി​ൽ നി​ല​പൊ​ത്തി​യ പാ​ല​മാ​ണ് പു​ന​ർ നി​ർ​മ്മാ​ണം കാ​ത്ത് കി​ട​ക്കു​ന്ന​ത്.​ പാ​ലം പു​തു​ക്കി പ​ണി​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി ത​വ​ണ കാ​ഞ്ഞി​ര​പ്പു​ഴ ജ​ല​സേ​ച​ന വ​കു​പ്പ് അ​ധി​കൃ​ത​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല. പാ​ലം ത​ക​ർ​ന്ന​തോ​ടെ പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​രും, കൂ​ലി പ​ണി​ക്കാ​രു​മാ​ണ് ഏ​റെ പ്ര​തി​സ​ന്ധി​യി​ലാ​യ​ത്.​

ര​ക്ത​ദാ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു

പാ​ല​ക്കാ​ട് : ആ​ൾ കേ​ര​ള ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പാ​ല​ക്കാ​ട് സൗ​ത്ത് മേ​ഖ​ല ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ര​ക്ത​ദാ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു. മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് ഉ​ണ്ണി ഡി​സ​യ​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ബ്ല​ഡ് ബാ​ങ്ക് നോ​ഡി​ൽ ഓ​ഫീ​സ​ർ ഡോ.​രാ​ധി​ക ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന എ​ക്സി​ക്യു​ട്ടീ​വ് അം​ഗം സ​ന്തോ​ഷ്.​കെ.​കെ, മേ​ഖ​ല സെ​ക്ര​ട്ട​റി ര​തീ​ഷ് രാ​ധേ​യം ട്ര​ഷ​റ​ർ ശെ​ൽ​വ​ൻ സൂ​ര്യ ബ്ല​ഡ് കോ​ഡി​നേ​റ്റ​ർ രാ​ജേ​ഷ് ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. നി​ര​വ​ധി അം​ഗ​ങ്ങ​ൾ ര​ക്ത​ദാ​നം ന​ട​ത്തി.