തളർത്തിയിട്ടും തകരാതെ കുളപ്പുള്ളി പ്രധാന റോഡ്
Monday, June 21, 2021 12:28 AM IST
ഒ​റ്റ​പ്പാ​ലം : പാ​ല​ക്കാ​ട് കു​ള​പ്പു​ള്ളി പ്ര​ധാ​ന പാ​ത ഇ​പ്പോ​ഴും ഉ​ഷാ​ർ, പാ​ത പൊ​ളി​ക്ക​ൽ ന​ട​പ​ടി​ക​ളു​മാ​യി ജ​ല​വ​കു​പ്പി​ന്‍റെ ക​ടും​വെ​ട്ട്. ര​ണ്ട് പ്ര​ള​യ​ങ്ങ​ളും കു​റെ മ​ഴ​ക്കാ​ല​ങ്ങ​ളും വേ​ന​ൽ​ക്കാ​ല​ങ്ങ​ളു​മെ​ല്ലാം ക​ട​ന്നു​പോ​യി​ട്ടും ഈ ​പാ​ത ഇ​പ്പോ​ഴും പൊ​ട്ടി​പൊ​ളി​യാ​തെ ത​ന്നെ നി​ൽ​ക്കു​ന്നു​ണ്ട്.
കാ​ലാ​ന്ത​ര​ത്തി​ലും പൊ​ളി​യാ​ത്ത പാ​ത​യ​ന്ന ഖ്യാ​തി പാ​ല​ക്കാ​ട്കു​ള​പ്പു​ള്ളി പാ​ത​ക്ക് ഇ​ന്നും സ്വ​ന്ത​വു​മാ​ണ്. എ​ന്നാ​ൽ, വ​ർ​ഷ​ങ്ങ​ൾ ത​ക​രാ​തെ നി​ന്ന ജി​ല്ല​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട ഈ ​പാ​ത പൊ​ളി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ടു​ണ്ട്.
ജ​ല അ​തോ​റി​റ്റി​യു​ടെ കു​ടി​വെ​ള്ള പൈ​പ്പ്ലൈ​ൻ വ​ലി​ക്കു​ന്ന​തി​നാ​യാ​ണ് കു​ള​പ്പു​ള്ളി മു​ത​ൽ കൂ​ന​ത്ത​റ വ​രെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും പാ​ത പൊ​ളി​ച്ചി​ട്ടു​ള്ള​ത്.
മ​ഴ​പെ​യ്ത​തോ​ടെ ചാ​ലു​കീ​റി​യ ഭാ​ഗ​ത്ത് മ​ണ്ണ് താ​ഴ്ന്ന നി​ല​യി​ലാ​ണ്. ഇ​ത് വാ​ഹ​നാ​പ​ക​ട സാ​ധ്യ​ത​യും വ​ർ​ധി​പ്പി​ക്കു​ന്നു. കു​ള​പ്പു​ള്ളി മു​ത​ൽ ആ​റാ​ണി​വ​രെ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ൽ കൂ​ടി​യാ​ണ് ജ​ല അ​തോ​റി​റ്റി​യു​ടെ പു​തി​യ പ​ദ്ധ​തി​യു​ടെ പൈ​പ്പു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി പൊ​ളി​ച്ചി​രി​ക്കു​ന്ന​ത്.
ഷൊ​ർ​ണൂ​ർ സ​മ​ഗ്ര കു​ടി​വെ​ള്ള​പ​ദ്ധ​തി​യു​ടെ പൈ​പ്പി​ട​ൽ ആ​റാ​ണി വ​രെ​യും വാ​ണി​യം​കു​ളം പ​ഞ്ചാ​യ​ത്തി​ന്‍റെ കു​ടി​വെ​ള്ള​പ​ദ്ധ​തി​ക്ക് കൂ​ന​ത്ത​റ​വ​രെ​യു​മാ​ണ് പൈ​പ്പി​ട​ൽ ന​ട​ത്തി​യ​ത്.
പ​ല​ഭാ​ഗ​ങ്ങ​ളി​ലും റോ​ഡി​ന്‍റെ അ​ഴു​ക്കു​ചാ​ലി​നു ചേ​ർ​ന്ന് ഭാ​ഗ​ത്താ​ണ് റോ​ഡ് പൊ​ളി​ച്ചി​രി​ക്കു​ന്ന​ത്. വാ​ണി​യം​കു​ളം കു​ടി​വെ​ള്ള​പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന പൈ​പ്പാ​ണ് കൂ​ന​ത്ത​റ​വ​രെ നീ​ട്ടി​യി​രി​ക്കു​ന്ന​ത്.
കു​ടി​വെ​ള്ള പ​ദ്ധ​തി ആ​വ​ശ്യ​മാ​ണെ​ങ്കി​ലും റോ​ഡ് പൊ​ളി​ച്ച ഭാ​ഗ​ങ്ങ​ൾ പ​ഴ​യ രീ​തി​യി​ലാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.
മ​ലേ​ഷ്യ​ൻ ക​ന്പ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ റോ​ഡ് ഒ​രു​പ​തി​റ്റാ​ണ്ടാ​ണ് ത​ക​രാ​തെ കി​ട​ന്ന​ത്.
പ​ദ്ധ​തി​യു​ടെ പ​ണി​ക​ൾ പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ പൊ​ളി​ച്ച ഭാ​ഗം കോ​ണ്‍​ക്രീ​റ്റ് ചെ​യ്യു​മെ​ന്ന് ജ​ല​സേ​ച​ന വ​കു​പ്പ് പ്രോ​ജ​ക്ട് വി​ഭാ​ഗം പ​റ​യു​ന്ന​ത്.
ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​ർ ശ്ര​ദ്ധി​ക്കാ​തെ പ​ല ഭാ​ഗ​ങ്ങ​ളി​ലും വ്യാ​പ​ക​മാ​യി പൊ​ളി​ച്ച​ത് റോ​ഡി​ൽ അ​പ​ക​ടം കൂ​ട്ടു​ന്നു​ണ്ട്. എ​ത്ര​യും​വേ​ഗം പ​ണി​തീ​ർ​ത്ത് റോ​ഡ് ന​ന്നാ​ക്ക​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.
റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ മ​ഴ​യ​ത്ത് കു​ഴി​ക​ളു​ണ്ടാ​കു​ന്ന​ത് കാ​ര​ണം അ​പ​ക​ട​ങ്ങ​ൾ കൂ​ടു​ന്നു​മു​ണ്ട്.
സം​സ്ഥാ​ന​ത്തി​ന് ത​ന്നെ മാ​തൃ​ക​യാ​യ പാ​ല​ക്കാ​ട്-​കു​ള​പ്പു​ള്ളി പാ​ത​യെ ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ പൈ​പ്പി​ട​ൽ മൂ​ലം അ​ശാ​സ്ത്രീ​യ​മാ​യി പൊ​ളി​ച്ച​തി​നെ​തി​രെ പ്ര​തി​ഷേ​ധ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്.
ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തി​ല്ലാ​ത്ത​തി​നാ​ലാ​ണ് ക​രാ​റു​കാ​ർ തോ​ന്നി​യ​പോ​ലെ പ​ണി​ചെ​യ്ത​തെ​ന്നും വി​മ​ർ​ശ​ന​മു​ണ്ട്.