പീഡനക്കേസിൽ രണ്ടുപേർ പോലീസ് പിടിയിൽ
Monday, June 21, 2021 12:32 AM IST
കോ​യ​ന്പ​ത്തൂ​ർ: വീ​ട്ടി​ൽ ആ​ളി​ല്ലാ​ത്ത സ​മ​യ​ത്ത് യു​വ​തി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ ര​ണ്ടു പേ​രെ പോ​ലീ​സ് പി​ടി​കൂ​ടി. അ​ന്നൂ​ർ ഷി​ഹാ​ബു​ദ്ദീ​ൻ, സ​മീ​ർ എ​ന്നി​വ​രാ​ണ് ഇ​ര​യാ​യ 21 കാ​രി​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് അ​റ​സ്റ്റി​ലാ​യ​ത്. അ​ന്നൂ​രി​ൽ വാ​ട​ക വീ​ട്ടി​ലാ​ണ് യു​വ​തി​യും ഭ​ർ​ത്താ​വും താ​മ​സി​ച്ചി​രു​ന്ന​ത്. ജൂ​ണ്‍ 5, 7 തി​യ​തി​ക​ളി​ൽ ഭ​ർ​ത്താ​വ് ജോ​ലി​ക്കു പോ​യ സ​മ​യ​ത്ത് വീ​ട്ടി​ൽ ത​നി​ച്ചാ​യി​രു​ന്ന യു​വ​തി​യെ മൊ​യ്തീ​ൻ കു​ട്ടി, ഷി​ഹാ​ബു​ദ്ദീ​ൻ, സ​മീ​ർ, എ​ന്നി​വ​ർ ചേ​ർ​ന്ന് കൂ​ട്ട​മാ​ന​ഭം​ഗം ചെ​യ്യു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തെ​പ്പ​റ്റി ഇ​ര​യാ​യ യു​വ​തി തു​ടി​യ​ല്ലൂ​ർ ഓ​ൾ വി​മ​ൻ​സ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് ഷി​ഹാ​ബു​ദീ​ൻ, സ​മീ​ർ എ​ന്നി​വ​രെ അ​റ​സ്റ്റു ചെ​യ്യു​ക​യാ​യി​രു​ന്നു. മു​ഖ്യ പ്ര​തി മൊ​യ്തീ​ൻ കു​ട്ടി​ക്കാ​യി അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.
'
അനാശാസ്യം: മൂന്നുപേർ പിടിയിൽ'

കോ​യ​ന്പ​ത്തൂ​ർ : മ​സാ​ജ് സെ​ന്‍റ​റി​ന്‍റെ മ​റ​വി​ൽ അ​നാ​ശാ​സ്യം ന​ട​ത്തി​യ മ​ല​യാ​ളി​യു​ൾ​പ്പെ​ടെ മൂ​ന്ന് പേ​രെ പോ​ലീ​സ് പി​ടി​കൂ​ടി. അ​ജി​ത് മോ​ൻ(29), ക​ർ​ണാ​ട​ക സ്വ​ദേ​ശി മ​ഹ​ന്ദ് ഷാ(26), ​ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​നി​യു​ൾ​പ്പെ​ടെ ര​ണ്ടു യു​വ​തി​ക​ൾ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ശ​ര​വ​ണാം​പ്പ​ട്ടി മ​ഹാ​ന​ഗ​റി​ൽ മ​സാ​ജ് സെ​ന്‍റ​റി​ന്‍റെ മ​റ​വി​ൽ അ​നാ​ശാ​സ്യം ന​ട​ക്കു​ന്ന​താ​യി ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ശ​ര​വ​ണാം​പ്പ​ട്ടി പോ​ലീ​സി​നു ല​ഭി​ച്ച വി​വ​ര​ത്തെ തു​ട​ർ​ന്ന് ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് ബ്രോ​ക്ക​ർ​മാ​രാ​യ അ​ജി​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ പി​ടി​കൂ​ടി​യ​ത്. പോ​ലീ​സി​നെ ക​ണ്ട് ഓ​ടി​ര​ക്ഷ​പ്പെ​ട്ട റ​ഫീ​ഖ്, ആ​ഷി​ക് എ​ന്നി​വ​ർ​ക്കാ​യി അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. പാ​സ്പോ​ർ​ട്ട് ഉ​ൾ​പ്പെ​ടെ യാ​തൊ​രു രേ​ഖ​ക​ളു​മി​ല്ലാ​തെ ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​നി​യെ അ​റ​സ്റ്റു ചെ​യ്ത് പു​ഴ​ൽ ജ​യി​ലി​ലേ​ക്കു മാ​റ്റി.