ചി​ര​ട്ട​പ്പാൽ ഇ​റ​ക്കു​മ​തി​ക്കെ​തി​രേ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​ത്തി​നൊരുങ്ങി റ​ബ​ർ ക​ർ​ഷ​ക​ർ
Thursday, July 29, 2021 12:21 AM IST
വ​ട​ക്ക​ഞ്ചേ​രി: ക​പ്പ് ലം​ബ് (റ​ബ​റി​ന്‍റെ ചി​ര​ട്ട​പ്പാ​ൽ) ഇ​റ​ക്കു​മ​തി​ക്കെ​തി​രെ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​ത്തി​ന് ത​യാ​റെ​ടു​ത്ത് റ​ബ​ർ ക​ർ​ഷ​ക​ർ. പ്രാ​ദേ​ശി​ക ത​ല​ത്തി​ൽ ഇ​തി​നാ​യു​ള്ള ച​ർ​ച്ച​ക​ളും യോ​ഗ​ങ്ങ​ളും ന​ട​ന്നു വ​രി​ക​യാ​ണ്.
റ​ബ​ർ ക​ർ​ഷ​ക​രെ ഉ·ൂ​ല​നം ചെ​യ്യു​ന്ന ഇ​ത്ത​രം ദ്രോ​ഹ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ ആ​ർ​പി​എ​സു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ റ​ബ​ർ ബോ​ർ​ഡി​നും എം​പി​മാ​ർ​ക്കും എം​എ​ൽ​എ​മാ​ർ​ക്കും മ​റ്റും നി​വേ​ദ​ന​ങ്ങ​ൾ ന​ൽ​കി വ​രി​ക​യാ​ണെ​ന്ന് നാ​ഷ​ണ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് റ​ബ​ർ പ്രൊ​ഡ്യൂ​സേ​ഴ്സ് സൊ​സൈ​റ്റീ​സി​ന്‍റെ ദേ​ശീ​യ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് പി.​വി.​ബാ​ബു പ​റ​ഞ്ഞു.
ക​ർ​ഷ​ക രോ​ഷം ക​ണ​ക്കി​ലെ​ടു​ത്ത് ബ്യൂ​റോ ഓ​ഫ് ഇ​ന്ത്യ​ൻ സ്റ്റാ​ൻ​ഡേ​ർ​ഡ്സ് (ബി​ഐ​എ​സ്) ക​പ്പ് ലം​ബി​ന് ഗു​ണ​നി​ല​വാ​രം നി​ശ്ച​യി​ക്കാ​ൻ ഇ​ന്ന് ന​ട​ത്താ​നി​രു​ന്ന യോ​ഗം അ​ടു​ത്ത മാ​സ​ത്തേ​ക്ക് മാ​റ്റിവച്ചു.
ക​പ്പ് ലം​ബ് ബി​ഐ​എ​സി​ന്‍റെ കീ​ഴി​ൽ കൊ​ണ്ട് വ​ന്ന് വ​ലി​യ തോ​തി​ൽ ഇ​റ​ക്കു​മ​തി​ക്കു​ള്ള നീ​ക്ക​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്.
ഈ ​തീ​രു​മാ​നം റ​ബ​ർ ക​ർ​ഷ​ക​രു​ടെ ന​ട്ടെ​ല്ലൊ​ടി​ക്കു​ന്ന​തി​നു​മ​പ്പു​റം പ​ല​വി​ധ രോ​ഗ​വ്യാ​പ​ന​ങ്ങ​ൾ​ക്കും ഇ​ത്ത​രം അ​നി​യ​ന്ത്രി​ത​മാ​യ ഇ​റ​ക്കു​മ​തി കാ​ര​ണ​മാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.
ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​ത് സം​സ്ക്ക​രി​ക്കാ​ത്ത റ​ബ​റാ​യ​തി​നാ​ൽ അ​തി​ൽ നി​ന്നും മ​നു​ഷ്യ​ർ​ക്കും സ​സ്യ​ല​താ​ദി​ക​ൾ​ക്കും മൃ​ഗ​ങ്ങ​ൾ​ക്കും രോ​ഗ​കാ​ര​ണ​മാ​വു​ക​യും ചെ​യ്യും.
ക​ടു​ത്ത ദു​ർ​ഗ​ന്ധ​ത്തി​നൊ​പ്പം ഫം​ഗ​സ്, ബാ​ക്ടീ​രി​യ തു​ട​ങ്ങി​യ​വ​യു​ടെ സാ​ന്നി​ധ്യം അ​പ​ക​ട​ക​ര​മാ​യ സ്ഥി​തി വി​ശേ​ഷം സൃ​ഷ്ടി​ക്കും. രാ​ജ്യ​ത്തെ മൊ​ത്തം റ​ബ​റു​ല്പാ​ദ​ന​ത്തി​ന്‍റെ 80 ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ൽ ഉ​ല്പാ​ദ​നം ന​ട​ക്കു​ന്ന കേ​ര​ള​ത്തി​ൽ റ​ബ​ർ കൃ​ഷി​യെ സം​ര​ക്ഷി​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്വം ഭ​ര​ണ​ക​ർ​ത്താ​ക്ക​ൾ​ക്കെ​ല്ലാ​മു​ണ്ട്.
റ​ബ​ർ കൃ​ഷി​ക്കു​ണ്ടാ​കു​ന്ന ത​ക​ർ​ച്ച അ​ത് സം​സ്ഥാ​ന​ത്തി​ന്‍റെ സ​ന്പ​ദ് വ്യ​വ​സ്ഥ​യെ ത​ന്നെ ത​കി​ടം മ​റി​ക്കും.
പ്ര​ധാ​ന​മ​ന്ത്രി ത​ന്നെ ഇ​ത്ത​രം ക​ർ​ഷ​ക​ദ്രോ​ഹ ന​ട​പ​ടി​ക​ൾ​ക്ക് പി​ന്തു​ണ ന​ൽ​കു​ന്ന എ​ന്ന വാ​ർ​ത്ത​ക​ൾ ക​ർ​ഷ​ക​രി​ൽ വ​ലി​യ ആ​ശ​ങ്ക​യാ​ണ് ഉ​ണ്ടാ​ക്കി​യി​ട്ടു​ള്ള​ത്.
റ​ബ​ർ ബോ​ർ​ഡി​ന്‍റെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഇ​ന്ത്യ​യി​ലു​ള്ള 12 ല​ക്ഷ​ത്തോ​ളം റ​ബ​ർ ക​ർ​ഷ​ക കു​ടും​ബ​ങ്ങ​ളി​ൽ പ​ത്ത് ല​ക്ഷം കു​ടും​ബ​ങ്ങ​ളും കേ​ര​ള​ത്തി​ലാ​ണ്.​
ഇ​വ​രി​ൽ 95 ശ​ത​മാ​നം പേ​രും ചെ​റു​കി​ട നാ​മ​മാ​ത്ര ക​ർ​ഷ​ക​രാ​ണ്.
റ​ബ​ർ ക​ർ​ഷ​ക​രെ കൂ​ടാ​തെ മൂ​ന്ന​ര ല​ക്ഷ​ത്തോ​ളം തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ളും റ​ബ​ർ കൃ​ഷി​യെ ആ​ശ്ര​യി​ച്ച് ക​ഴി​യു​ന്ന​വ​രാ​ണ്.
ഈ ​ക​ണ​ക്കു​ക​ളി​ൽ നി​ന്നു ത​ന്നെ റ​ബ​ർ കൃ​ഷി കേ​ര​ള​ത്തി​ൽ ഉ​ണ്ടാ​ക്കു​ന്ന സ്വാ​ധീ​നം വ്യ​ക്ത​മാ​കു​മെ​ന്ന് ക​ർ​ഷ​ക നേ​താ​ക്ക​ൾ പ​റ​യു​ന്നു.