തെ​രു​വുവി​ള​ക്കു​ക​ൾ മിഴിതുറക്കുന്നില്ല; പ​ഞ്ചാ​യ​ത്തു​ക​ൾ ഇ​രു​ട്ടി​ൽ
Thursday, July 29, 2021 11:59 PM IST
നെ​ന്മാ​റ : തെ​രു​വു വി​ള​ക്കു​ക​ൾ പ​ണി​മു​ട​ക്കി​യ​തോ​ടെ ഇ​രു​ട്ടി​ലാ​യി പ​ഞ്ചാ​യ​ത്തു​ക​ൾ.
കേ​ടു​വ​ന്ന മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തും വാ​ർ​ഷി​ക അ​റ്റ​കു​റ്റ​പ്പ​ണി ക​രാ​ർ ന​ൽ​കു​ന്ന​തി​ലെ കാ​ല​താ​മ​സ​വും പു​തി​യ ക​രാ​റു​കാ​രെ കി​ട്ടാ​ത്ത​തും ചി​ല​യി​ട​ങ്ങ​ളി​ൽ ക​രാ​ർ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തും പൊ​തു ജ​ന​ങ്ങ​ളെ ഇ​രു​ട്ടി​ൽ ആ​ക്കു​ന്നു.
പ​ഞ്ചാ​യ​ത്തു​ക​ളി​ലെ തെ​രു​വു​വി​ള​ക്കു​ക​ൾ ബ​ഹു​ഭൂ​രി​പ​ക്ഷ​വും എ​ൽ​ഇ​ഡി ലൈ​റ്റു​ക​ൾ ആ​ക്കി മാ​റ്റി​യ​തോ​ടെ​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് പോ​ലും ബാ​ൾ​ബു​ക​ൾ മാ​റ്റി ലൈ​റ്റു​ക​ൾ തെ​ളി​യി​ക്കാ​ൻ പ​റ്റാ​താ​യ​ത്.
വ​ർ​ഷ​കാ​ലം ആ​യ​തോ​ടെ ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ലെ ഇ​ട​വ​ഴി​ക​ളി​ലും റോ​ഡു​ക​ളി​ലും കാ​ട്ടു​പ​ന്നി, മാ​ൻ, മു​ള്ള​ൻ പ​ന്നി, പാ​ന്പു​ക​ൾ തു​ട​ങ്ങി​യ​വ​യു​ടെ രാ​ത്രി സ​ഞ്ചാ​രം ആ​രം​ഭി​ച്ച​തോ​ടെ മ​ല​യോ​ര മേ​ഖ​ല​യി​ലും ഗ്രാ​മീ​ണ​മേ​ഖ​ല​യി​ലും ഏ​റെ ബു​ദ്ധി​മു​ട്ടു​ന്നു.
വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും മ​റ്റും സ്ഥാ​പി​ച്ചി​ട്ടു​ള്ള സി​സി​ടി​വി​ക​ളി​ൽ രാ​ത്രി യാ​ത്ര​ക്കാ​രു​ടെ​യും വാ​ഹ​ന​ങ്ങ​ളു​ടെ ന​ന്പ​റും വ്യ​ക്ത​മാ​വാ​ത്ത സ്ഥി​തി​യും ഉ​ണ്ടാ​കു​ന്നു. പു​തി​യ ക​രാ​റു​കാ​ർ​ക്കാ​യി പ​ഞ്ചാ​യ​ത്തു​ക​ൾ ടെ​ൻ​ഡ​റു​ക​ൾ ക്ഷ​ണി​ച്ചി​ട്ടു​ണ്ടെ​ന്നും സാ​ങ്കേ​തി​ക ത​ട​സ്‌​സ​ങ്ങ​ൾ ആ​ണ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ വൈ​കു​ന്ന​തി​ന് കാ​ര​ണം എ​ന്നും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പ​റ​യു​ന്നു.
നെ​ന്മാ​റ, അ​യി​ലൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ബ​ഹു​ഭൂ​രി​പ​ക്ഷം തെ​രു​വു വി​ള​ക്കു​ക​ളും ക​ണ്ണു ചി​മ്മി​യി​രി​ക്കു​ക​യാ​ണ്.
നെ​ന്മാ​റ പ​ഞ്ചാ​യ​ത്തി​ലെ, പോ​ത്തു​ണ്ടി, മാ​ട്ടാ​യി, അ​ക​ന്പാ​ടം, ചാ​ത്ത​മം​ഗ​ലം. അ​യി​ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പാ​ളി​യ മം​ഗ​ലം, ഒ​ലി​പ്പാ​റ, ക​രി​ന്പാ​റ, ത​ളി​പ്പാ​ടം, കൈ​ത​ച്ചി​റ. തു​ട​ങ്ങി മി​ക്ക പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും തെ​രു​വു​വി​ള​ക്കു​ക​ൾ ഒ​ന്നോ ര​ണ്ടോ എ​ണ്ണം മാ​ത്ര​മാ​യി ചു​രു​ങ്ങി.
തെ​രു​വി​ള​ക്ക് പ​രി​പാ​ല​ന​ത്തി​ന് ക​രാ​ർ എ​ടു​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത വി​ല​കു​റ​ഞ്ഞ ചൈ​നീ​സ് ഉ​ല്പ്പ​ന്ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തു​കൊ​ണ്ടാ​ണ് തെ​രു​വു​വി​ള​ക്കു​ക​ൾ ആ​ഴ്ച​ക​ൾ മാ​ത്രം പ്ര​വ​ർ​ത്തി​ച്ച സ്വ​യം ക​ണ്ണ് ചി​മ്മു​ന്ന​ത്.