ഇടിത്തീയായി റ​വ​ന്യൂ-​വ​നം വ​കു​പ്പ് സം​യു​ക്ത പ​രി​ശോ​ധ​ന
Friday, July 30, 2021 12:01 AM IST
തി​രു​വി​ഴാം​കു​ന്ന് : മ​ല​യോ​ര ക​ർ​ഷ​ക​ർ​ക്കു ഇ​ടി​ത്തീ​യാ​യി സം​യു​ക്ത പ​രി​ശോ​ധ​ന പു​നഃ​രാ​രം​ഭി​ച്ച് റ​വ​ന്യു, വ​നം​വ​കു​പ്പു​ക​ൾ.
ക​ര​ടി​യോ​ട്ടി​ൽ നി​ല​വി​ൽ ജോ​യി​ന്‍റ് വെ​രി​ഫി​ക്കേ​ഷ​ൻ ക​ഴി​ഞ്ഞ സ്ഥ​ലം എ​ത്ര​യെ​ന്നും അ​തി​നു പു​റ​മെ ഈ ​ക​ർ​ഷ​ക​ർ കൈ​വ​ശം വ​ച്ചി​രി​ക്കു​ന്ന സ്ഥ​ലം എ​ത്ര​യെ​ന്നും അ​റി​യു​ന്ന​തി​നു​ള്ള പ​രി​ശോ​ധ​ന​യാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്.
റി​പ്പോ​ർ​ട്ട് സ​ർ​ക്കാ​രി​ന് കൈ​മാ​റും. ഇ​ക്കാ​ര്യ​ങ്ങ​ൾ ത​ഹ​സി​ൽ​ദാ​ർ വ്യ​ക്ത​മാ​ക്കി​യ​തോ​ടെ​യാ​ണ് ക​ർ​ഷ​ക​ർ പു​ന​പ​രി​ശോ​ധ​ന ന​ട​ത്താ​ൻ സ​ഹ​ക​രി​ച്ച​ത്.
വ​ട്ട​ത്തൊ​ടി ബാ​ല​ന്‍റെ കൈ​വ​ശ​മു​ള്ള സ്ഥ​ല​ത്തു​നി​ന്നാ​ണ് ഇ​ന്ന​ലെ സ​ർ​വ്വേ പു​ന​രാ​രം​ഭി​ച്ച​ത്. ക​ർ​ഷ​ക സം​ര​ക്ഷ​ണ സ​മി​തി ഭാ​ര​വാ​ഹി​ക​ൾ, വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.
ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ ച​ന്ദ്ര​ബാ​ബു, രാ​മ​ൻ​കു​ട്ടി, സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ സു​നി​ൽ​കു​മാ​ർ, സ​ർ​വ്വേ​യ​ർ മു​ഹ​മ്മ​ദ് റാ​ഫി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.
122 ക​ർ​ഷ​ക​രു​ടെ ഭൂ​മി​യാ​ണ് 1992-93 വ​ർ​ഷ​ത്തി​ൽ അ​ന്പ​ല​പ്പാ​റ, ഇ​ര​ട്ട​വ​രി, ക​ര​ടി​യോ​ട് ഭാ​ഗ​ങ്ങ​ളി​ൽ ജോ​യി​ന്‍റ് വെ​രി​ഫി​ക്കേ​ഷ​ൻ ക​ഴി​ഞ്ഞി​ട്ടു​ള്ള​ത്. ഇ​വ​രു​ടെ ഭൂ​മി​യി​ലാ​ണ് ഇ​പ്പോ​ൾ പ​രി​ശോ​ധ​ന തു​ട​രു​ന്ന​ത്.
ഇ​ക്ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച്ച 1992-93 വ​ർ​ഷ​ത്തി​ൽ ജോ​യി​ന്‍റ് വെ​രി​ഫി​ക്കേ​ഷ​ൻ ക​ഴി​ഞ്ഞ സ്ഥ​ലം വീ​ണ്ടും പ​രി​ശോ​ധി​ക്കാ​നെ​ത്തി​യ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രേ​യും റ​വ​ന്യു വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും ക​ർ​ഷ​ക​ർ ത​ട​ഞ്ഞി​രു​ന്നു.
പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​ൽ വ്യ​ക്ത​ത വ​രു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ക​ർ​ഷ​ക​രു​ടെ പ്ര​തി​ഷേ​ധം. റ​വ​ന്യു വ​കു​പ്പി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ കൂ​ടി എ​ത്തി വ്യ​ക്ത​ത വ​രു​ത്തി​യ​തി​നു ശേ​ഷം സ​ർ​വേ ന​ട​ത്തി​യാ​ൽ മ​തി​യെ​ന്ന് ക​ർ​ഷ​ക​ർ പ​റ​ഞ്ഞു.
ഇ​തേ തു​ട​ർ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ ബു​ധ​നാ​ഴ്ച്ച സ​ർ​വ്വേ ന​ട​ത്താ​തെ മ​ട​ങ്ങി. തു​ട​ർ​ന്ന് ക​ർ​ഷ​ക​ർ ബു​ധ​നാ​ഴ്ച്ച വൈ​കു​ന്നേ​രം ത​ഹ​സി​ൽ​ദാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി.
റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മാ​ത്ര​മേ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യു​ള്ളൂ​വെ​ന്ന് ത​ഹ​സി​ൽ​ദാ​ർ ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്നു.