അ​പ​ക​ട ഭീ​ഷ​ണി​യായ തെ​ങ്ങ് മു​റി​ച്ചു നീ​ക്ക​ണമെന്ന് ആവശ്യം
Friday, July 30, 2021 12:03 AM IST
വ​ണ്ടി​ത്താ​വ​ളം: ക​യ്പ്പ​ൻ​കു​ള​ന്പ് പാ​ട്ടി​കു​ളം പാ​ത​യി​ലേ​ക്ക് ച​രി​ഞ്ഞു വ​ള​ർ​ന്ന തെ​ങ്ങ് മു​റി​ച്ചു നീ​ക്ക​ണ​മെ​ന്ന​താ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം. വ​യ​ൽ വ​ര​ന്പി​ലു​ള്ള തെ​ങ്ങ് എ​സ് ആ​കൃ​തി​യി​ലാ​ണ് റോ​ഡ് അ​തി​ക്ര​മി​ച്ചു ച​രി​ഞ്ഞു നി​ൽ​ക്കു​ന്ന​ത്. ഉ​ണ​ങ്ങി​യ തെ​ങ്ങോ​ല​യും തേ​ങ്ങ​യും റോ​ഡി​ലേ​ക്കാ​ണ് വീ​ഴു​ന്ന​ത്.
വാ​ഹ​ന​ങ്ങളും ​കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും ഇ​തു​വ​ഴി സ​ഞ്ച​രി​ക്കു​ന്ന​ത് അ​പ​ക​ട ഭീ​ഷ​ണി​യി​ലാ​ണ്. മ​ഴ​യും കാ​റ്റും ശ​ക്ത​മാ​യാ​ൽ തെ​ങ്ങു റോ​ഡി​ൽ വീ​ഴു​മെ​ന്ന​ത് യാ​ത്ര​ക്കാ​രെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്നു​ണ്ട്. സ്ഥ​ല​ത്തെ അ​ന്പ​തോ​ളം കു​ടും​ബ​ങ്ങ​ളി​ലു​ള്ള​വ​ർ പാ​ട്ടി​ക്കു​ളം പ്ര​ധാ​ന പാ​ത​യി​ലെ​ത്താ​ൻ സ​ഞ്ച​രി​ക്കു​ന്ന വ​ഴി​യി​ലാ​ണ് അ​പ​ക​ട ഭീ​ഷ​ണി​യാ​യി തെ​ങ്ങു നി​ൽ​ക്കു​ന്ന​ത്.