പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ നൂ​റു​മേ​നി നേ​ടി ഉ​ജ്വ​ല വി​ജ​യ​ത്തി​ൽ സ്കൂ​ളു​ക​ൾ
Friday, July 30, 2021 12:03 AM IST
കാ​ണി​ക്ക​മാ​ത പാലക്കാട്
കാ​ണി​ക്ക​മാ​ത കോ​ണ്‍​വെ​ന്‍റ് എ​ച്ച​എ​സ് സ്കൂ​ളി​ന് പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ നൂ​റ് ശ​ത​മാ​നം വി​ജ​യം. 130 പേ​ർ പ​രീ​ക്ഷ എ​ഴു​തി വി​ജ​യി​ച്ച​തി​ൽ 69 പേ​ർ എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും എ​പ്ല​സ് നേ​ടി​യ​താ​യി സ്കൂ​ൾ പ്രി​ൻ​സി​പ്പൽ സി​സ്റ്റ​ർ ടെ​റ​സി​റ്റ സി​എം​സി പ​റ​ഞ്ഞു.
ചി​റ്റൂ​ർ വി​ജ​യ​മാ​ത
ചി​റ്റൂ​ർ വി​ജ​യ​മാ​ത കോ​ണ്‍​വെ​ന്‍റ് എ​ച്ച്എ​സ് സ്കൂ​ളി​ൽ നൂ​റ് ശ​ത​മാ​നം വി​ജ​യം. 125 പേ​ർ എ​ഴു​തി​യ പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ എ​ല്ലാ​വ​രും വി​ജ​യി​ക്കു​ക​യും 17 പേ​ർ മു​ഴു​വ​ൻ വി​ഷ​ങ്ങ​ളി​ലും എ​പ്ല​സ് നേ​ടു​ക​യും ചെ​യ്ത​താ​യി സ്കൂ​ൾ പ്രി​ൻ​സി​പ്പൽ സി​സ്റ്റ​ർ ആ​ൻ മാ​ളി​യേ​ക്ക​ൽ സി​എ​ച്ച​്എ​ഫ് പ​റ​ഞ്ഞു.
സെ​ന്‍റ് തോ​മ​സ് ഒലവക്കോട്
പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ സെ​ന്‍റ് തോ​മ​സ് കോ​ണ്‍​വെ​ന്‍റ് ഇ​എ​ച്ച്എ​സ് സ്കൂ​ളി​ന് ഉ​ജ്ജ്വ​ല വി​ജ​യം. 72 പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ എ​ല്ലാ​വ​രും വി​ജ​യി​ച്ചു. 12 പേ​ർ എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും എ​പ്ല​സ് നേ​ടി​യ​താ​യി സ്കൂ​ൾ പ്രി​ൻ​സി​പ്പൽ സി​സ്റ്റ​ർ വ​ത്സ തെരേ​സ് സി​എ​ച്ച്എ​ഫ് പ​റ​ഞ്ഞു.
ഭാ​ര​ത് മാ​ത പാലക്കാട്
പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ നൂ​റു മേ​നി വി​​ജ​യവു​മാ​യി ഭാ​ര​ത് മാ​ത എ​ച്ച്എ​സ്എ​സ്. 143 പേ​രാ​ണ് സ്കൂ​ളി​ൽ പ​രീ​ക്ഷ എ​ഴു​തി​യ​ത്. അ​തി​ൽ 42 പേ​ർ എ​ല്ലാ വി​ഷ​യ​ത്തി​ലും എ​പ്ല​സ് നേ​ടി വി​ജ​യി​ച്ച​താ​യി സ്കൂ​ൾ പ്രി​ൻ​സ​ിപ്പൽ ഫാ. ഫി​ലി​പ്പ്സ് പ​ന​യ്ക്ക​ൽ സി​എം​ഐ പ​റ​ഞ്ഞു.
അസീസി കഞ്ചിക്കോട്
പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ ക​ഞ്ചി​ക്കോ​ട് അ​സീ​സി സ്കൂ​ളി​ന് നൂ​റു ശ​ത​മാ​നം വി​ജ​യം. 125 പേ​ർ പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ 17 പേ​ർ എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും എ​പ്ല​സ് നേ​ടി​യ​താ​യി സ്കൂ​ൾ പ്രി​ൻ​സി​പ്പൽ സി​സ്റ്റ​ർ റോ​സ് ബെ​ൽ പ​റ​ഞ്ഞു.