കോ​വി​ഡ്കാല പ്രതിസന്ധി മ​റി​ക​ട​ക്കാ​ൻ മ​ത്സ്യ​കൃ​ഷി​യു​മാ​യി മൂ​വ​ർ സം​ഘം
Sunday, August 1, 2021 12:27 AM IST
അ​ഗ​ളി : ലോ​ക്ക്ഡൗ​ണ്‍ പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ മ​ത്സ്യ കൃ​ഷി പ​രീ​ക്ഷ​ണ​വു​മാ​യി കു​ടി​യേ​റ്റ ക​ർ​ഷ​ക​ർ. അ​ട്ട​പ്പാ​ടി കു​റ​വ​ൻ​പാ​ടി നി​വാ​സി​ക​ളാ​യ പൂ​ക്കു​ന്നേ​ൽ ജോ​ണി, കു​ടി​ലു​മ​റ്റ​ത്തി​ൽ രാ​ജേ​ഷ്, പൂ​ക്കു​ന്നേ​ൽ രാ​ജു എ​ന്നി​വ​രാ​ണ് സം​ഘം ചേ​ർ​ന്ന് മ​ത്സ്യ​കൃ​ഷി ആ​രം​ഭി​ച്ച​ത്. രാ​ജേ​ഷും രാ​ജു​വും ഡ്രൈ​വ​ർ​മാ​രാ​ണ്. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ട​ത്തോ​ടെ​യാ​ണ് പു​തി​യ മാ​ർ​ഗം തേ​ടി​യ​തെ​ന്ന് യു​വാ​ക്ക​ൾ പ​റ​ഞ്ഞു. മൂ​ന്ന് പേ​രും പ​ര​സ്പ​ര​സ​ഹാ​യ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് കൃ​ഷി. ആ​യി​ര​ത്തി​യി​രു​ന്നൂ​റ് ച​തു​ര​ശ്ര​യ​ടി വി​സ്തീ​ർ​ണ​വും പ​ത്ത​ടി​യോ​ളം താ​ഴ്ച​യു​മു​ള്ള മൂ​ന്ന് കു​ള​ങ്ങ​ളി​ലാ​യാ​ണ് മീ​ൻ വ​ള​ർ​ത്ത​ൽ. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാ​ണ് കു​ള​ങ്ങ​ൾ തീ​ർ​ത്തു മ​ത്സ്യ കു​ഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ച്ച​ത്. ഹൈ​ബ്രി​ഡ് തി​ലാ​പ്പി, ആ​സം വാ​ള എ​ന്നീ ഇ​ന​ങ്ങ​ളെ​യാ​ണ് നി​ക്ഷേ​പി​ച്ചി​രി​ക്കു​ന്ന​ത്.

എ​റ​ണാ​കു​ളം വ​ല്ലാ​ർ​പാ​ടം ഫി​ഷ​റീ​സി​ൽ നി​ന്നു​മാ​ണ് മ​ത്സ്യ കു​ഞ്ഞു​ങ്ങ​ളെ​യെ​ത്തി​ച്ച​ത്. ആ​ദ്യ ഘ​ട്ട​ത്തി​ൽ മൂ​ന്ന് കു​ള​ങ്ങ​ളി​ലു​മാ​യി ആ​റാ​യി​രം കു​ഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ച്ചി​രി​ക്കു​ന്ന​ത്. ഫി​ഷ​റീ​സി​ന്‍റെ ര​ജി​സ്ട്രേ​ഷ​നും ലൈ​സ​ൻ​സും സം​ഘം നേ​ടി​യി​ട്ടു​ണ്ട്. ഇ​തു​വ​രെ ര​ണ്ട് ല​ക്ഷ​ത്തോ​ളം രൂ​പ ചി​ല​വി​ട്ട​താ​യി ഇ​വ​ർ പ​റ​ഞ്ഞു. ഫി​ഷ​റീ​സി​ൽ നി​ന്നും സ​ബ്സി​ഡി കി​ട്ടു​മെ​ന്നു​ള്ള പ്ര​തീ​ക്ഷ​യും ഇ​വ​ർ​ക്കു​ണ്ട്. മ​ത്സ്യം ആ​വ​ശ്യ​ക്കാ​ർ​ക്ക് ചി​ല്ല​റ​യാ​യും മൊ​ത്ത​മാ​യും വി​ൽ​ക്കാ​നാ​ണ് ല​ക്ഷ്യ​മെ​ന്ന് സം​രം​ഭ​ക​ർ പ​റ​ഞ്ഞു.

ഇ​ന്ന​ലെ രാ​വി​ലെ 11ന് ​ഷോ​ള​യൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​മ​മൂ​ർ​ത്തി മ​ത്സ്യ വി​ള​വെ​ടു​പ്പ് ഉ​ത്സ​വം കു​റ​വ​ൻ​പ​ാടി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം സി​നി മ​നോ​ജ്, ഷോ​ള​യൂ​ർ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഡി.​ര​വി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത​ംഗം സി​നി മ​നോ​ജ്, ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ ജി​തേ​ഷ്, രാ​ധാ​കൃ​ഷ്ണ കു​റു​പ്പ്, അ​നി​ത, ക​ല്പ്പ​ന, വേ​ല​മ്മ, നി​ത്യ ദാ​നി​യേ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.