ക​രി​പ്പാ​ലി​യി​ൽ വീ​ണ്ടും അ​പ​ക​ടം
Tuesday, August 3, 2021 11:51 PM IST
വ​ട​ക്ക​ഞ്ചേ​രി : മം​ഗ​ലം-​ഗോ​വി​ന്ദാ​പു​രം സം​സ്ഥാ​ന പാ​ത ക​രി​പ്പാ​ലി​യി​ൽ വീ​ണ്ടും അ​പ​ക​ടം. മു​ട​പ്പ​ല്ലൂ​ർ ഭാ​ഗ​ത്തു നി​ന്നും വ​ട​ക്ക​ഞ്ചേ​രി​യി​ലേ​ക്ക് വ​ന്നി​രു​ന്ന മി​നി​ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് വൈ​ദ്യു​തി പോ​സ്റ്റി​ലി​ടി​ച്ച് ത​ക​ർ​ന്നു.
ഡ്രൈ​വ​റും സ​ഹാ​യി​യും ചെ​റി​യ പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന​ലെ വൈ​കീ​ട്ട് അ​ഞ്ച് മ​ണി​യോ​ടെ പാ​ള​യ​ത്തേ​ക്ക് തി​രി​യു​ന്ന ക​വ​ല​യി​ൽ ഇ​ട​ത് ഭാ​ഗ​ത്താ​യി​രു​ന്നു അ​പ​ക​ടം.
മ​ഴ​യി​ൽ നി​യ​ന്ത്ര​ണം വി​ട്ട് വാ​ഹ​നം തെ​ന്നി പോ​വു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ വൈ​ദ്യു​തി പോ​സ്റ്റ് പ​ല തു​ണ്ടു​ക​ളാ​യി മു​റി​ഞ്ഞു തൂ​ങ്ങി.
പെ​ട്ടെ​ന്ന് ലൈ​ൻ ഓ​ഫാ​യ​തി​നാ​ൽ ദു​ര​ന്തം ഒ​ഴി​വാ​യി. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഒ​രു മ​ണി​ക്കൂ​റോ​ളം സം​സ്ഥാ​ന പാ​ത​യി​ൽ വാ​ഹ​ന ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.
സി​വി​ൽ ഡി​ഫ​ൻ​സ് അം​ഗ​ങ്ങ​ളാ​യ എ​ൻ.​എ​സ്.​ഫാ​രീ​സ്, പ്ര​ദീ​പ് എ​ന്നി​വ​രാ​ണ് വാ​ഹ​ന​ങ്ങ​ൾ നി​യ​ന്ത്രി​ച്ച് വി​ട്ട​ത്.
കെഎ​സ്ഇ​ബി അ​ധി​കൃ​ത​രെ​ത്തി ഗ​താ​ഗ​ത ത​ട​സം ഒ​ഴി​വാ​ക്കി​യെ​ങ്കി​ലും സ​മീ​പ​ത്തെ ട്രാ​ൻ​സ്ഫോ​ർ​മ​റി​ൽ നി​ന്നു​ള്ള ലൈ​ൻ റോ​ഡി​ലേ​ക്ക് തൂ​ങ്ങി നി​ൽ​ക്കു​ന്ന സ്ഥി​തി​യു​ണ്ടാ​യി.
ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ൽ എ​ട്ട് വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​വി​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടി​ട്ടു​ള്ള​ത്. ചാ​റ്റ​ൽ മ​ഴ​യു​ണ്ടാ​യാ​ൽ ഇ​വി​ടെ വാ​ഹ​ന​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണം തെ​റ്റും.
റോ​ഡ് ടാ​റിം​ഗി​ലെ അ​പാ​ക​ത​യാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു. വാ​ഹ​ന​ങ്ങ​ൾ ഇ​ടി​ച്ച് ഇ​വി​ടു​ത്തെ അ​ഞ്ചു വൈ​ദ്യു​തി പോ​സ്റ്റു​ക​ളും ത​ക​ർ​ന്നി​ട്ടു​ണ്ട്.
മു​ന്ന​റി​യി​പ്പ് സം​വി​ധാ​നം ഒ​രു​ക്കു​ന്ന​തി​നൊ​പ്പം ടാ​റിം​ഗ് അ​പാ​ക​ത പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.