ഫു​ൾ എ ​പ്ല​സ് നേ​ടി​യ കു​ട്ടി​ക​ളെ ആ​ദ​രി​ച്ചു
Thursday, August 5, 2021 12:32 AM IST
പാ​ല​ക്കാ​ട്: ഗ​വ: മോ​യ​ൻ മോ​ഡ​ൽ ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഫു​ൾ എ ​പ്ല​സ് നേ​ടി​യ കു​ട്ടി​ക​ളെ ആ​ദ​രി​ച്ചു. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ അ​നു​സ​രി​ച്ച് പി.​ടി.​എ പ്ര​സി​ഡ​ന്‍റ് ജി​സ ജോ​മോ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ പി.​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ൻ പ്രി​ൻ​സി​പ്പ​ലാ​യി​രു​ന്ന പി. ​അ​നി​ൽ, എ​സ്.​എം.​സി ചെ​യ​ർ​പേ​ഴ്സ​ണ്‍ ന​സീ​മ ജാ​ഫ​ർ, എം.​പി.​ടി.​എ പ്ര​സി​ഡ​ന്‍റ് സു​മ​തി സു​രേ​ഷ്, പി.​ടി.​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ദാ​വൂ​ദ്, പി. ​ടി.​എ ക​മ്മി​റ്റി അം​ഗം എ.​അ​ന​ന്ത​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.
371 ഫു​ൾ എ ​പ്ല​സ് നേ​ടി​യ​വ​രി​ൽ 20 കു​ട്ടി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു കൊ​ണ്ടാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ഹെ​ഡ്മി​സ്ട്ര​സ്‌​സു​മാ​രാ​യ വി. ​നി​ർ​മ​ല സ്വാ​ഗ​ത​വും കെ.​ടി ഉ​ഷ ന​ന്ദി​യും പ​റ​ഞ്ഞു.