യുവ വ്യാ​പാ​രി​യെ മരിച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Thursday, August 5, 2021 10:42 PM IST
ഷൊ​ർ​ണൂ​ർ: യു​വ വ്യാ​പാ​രി​യെ മരിച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​ന​ങ്ങ​ന​ടി കോ​ത​കു​ർശിയി​ൽ പ​ച്ച​ക്ക​റി ക​ച്ച​വ​ടം ന​ട​ത്തി​വ​ന്നി​രു​ന്ന പ​ന​മ​ണ്ണ ത​ളി​യ​ൻ തൊ​ടി വീ​ട്ടി​ൽ അ​ല​വി(37)​യെ​യാ​ണ് വീ​ട്ടി​നു​ള്ളി​ൽ മരിച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

വ​ർ​ഷ​ങ്ങ​ളാ​യി കോ​ത​കു​ർ​ശിയി​ൽ പ​ച്ച​ക്ക​റി വ്യാ​പാ​രം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. മ​ര​ണകാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല. ഒ​റ്റ​പ്പാ​ലം പോ​ലി​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.​ ഭാ​ര്യ: ഫ​ർ​സീ​ന. ​മ​ക​ൾ: ഈ​സ്ര​ത്ത്.