സ്നേ​ഹ​യ്ക്കും പ്ര​വീ​ണി​നും യൂ​ത്ത് കോണ്‍​ഗ്ര​സി​ന്‍റെ ആ​ദ​രം
Saturday, September 11, 2021 12:41 AM IST
നെന്മാറ: അ​ഖി​ലേ​ന്ത്യ വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ വ​നി​ത വി​ഭാ​ഗ​ത്തി​ൽ കേ​ര​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് സ്വ​ർ​ണ്ണ മെ​ഡ​ൽ നേ​ടി​യ ടീം ​അം​ഗം എ​സ്.​സ്നേ​ഹ​യേ​യും വ്യ​ത്യ​സ്ഥ രീ​തി​യി​ലു​ള്ള ചി​ത്ര​ങ്ങ​ൾ വ​ര​ച്ച് ഏ​ഷ്യ​ബു​ക്ക് ഓ​ഫ് റെ​ക്കോ​ഡ്സി​ൽ ഇ​ടം നേ​ടി​യ പ്ര​വീ​ണ്‍ പ​ര​മ​നേ​യും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നെന്മാ​റ മ​ണ്ഡ​ലം ക​മ്മി​റ്റി ആ​ദ​രി​ച്ചു.
ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് സു​മേ​ഷ്അ​ച്ചു​ത​ൻ ആ​ദ​രി​ക്ക​ൽ ച​ട​ങ്ങ് ന​ട​ത്തി. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ജി​ൽ​ക​ൽ​മൊ​ക്ക് പങ്കെടുത്തു.