റബർഷീറ്റ് മോഷണം പതിവ്
Saturday, September 11, 2021 12:41 AM IST
മം​ഗ​ലം​ഡാം: റ​ബ​ർ വി​ല ഉ​യ​ർ​ന്ന​തോ​ടെ മ​ല​യോ​ര​മേ​ഖ​ല​യി​ൽ ഷീ​റ്റ് മോ​ഷ​ണ​വും വ്യാ​പ​ക​മാ​യി.
ക​വി​ളു​പാ​റ​യി​ൽ മൂ​ന്നി​ട​ത്ത് ഒ​ട്ടു​പാ​ൽ മോ​ക്ഷ​ണ​വും ഷീ​റ്റ് മോ​ഷ​ണ​വും ന​ട​ന്നു.​പു​ളി​ക്ക​ക്കു​ന്നേ​ൽ ജോ​ണി, പു​ളി​ക്ക​ക്കു​ന്നേ​ൽ ഷി​ജോ മാ​ത്യു, വ​ര​കി​ൽ അ​നീ​ഷ് എ​ന്നി​വ​രു​ടെ ഒ​ട്ടു​പാ​ലും ഷീ​റ്റു​മാ​ണ് ക​വ​ർ​ന്ന​ത്.
ഷീ​റ്റ് സൂ​ക്ഷി​ച്ചി​രു​ന്ന ഷെ​ഡി​ന്‍റെ ഓ​ട് പൊ​ളി​ച്ചാ​ണ് ഷി​ജോ മാ​ത്യു​വി​ന്‍റെ ഷീ​റ്റ് മോ​ഷ്ടി​ച്ച​ത്. ജോ​ണി​യു​ടെ പു​ക​യു​ടെ മേ​ൽ​ക്കൂ​ര വ​ഴി​യും 15 ഷീ​റ്റ് ക​വ​ർ​ന്നു.​
അ​നീ​ഷി​ന്‍റെ 75 കി​ലോ ഒ​ട്ടു​പാ​ലും ഷീ​റ്റു​ക​ളും മോ​ഷ​ണം​പോ​യി. പൊ​ൻ​ക​ണ്ടം ഭാ​ഗ​ങ്ങ​ളി​ലും ഷീ​റ്റ് മോ​ഷ​ണം ന​ട​ക്കു​ന്ന​താ​യി പ​രാ​തി​യു​ണ്ട്. കൂ​ടു​ത​ൽ ഷീ​റ്റ് സൂ​ക്ഷി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തി​യാ​ണ് പ​ല​രും ഇ​പ്പോ​ൾ മോ​ഷ​ണം ത​ട​യു​ന്ന​ത്.