പൊ​തുസ്ഥ​ല​ങ്ങ​ളി​ലെ പ​ര​സ്യ​ബോ​ർ​ഡു​ക​ൾ നീ​ക്കം ചെ​യ്യാ​നു​ള്ള സ​മ​യം ഇ​ന്നു തീ​രും
Saturday, September 25, 2021 12:28 AM IST
ഷൊ​ർ​ണൂ​ർ : പൊ​തുസ്ഥ​ല​ങ്ങ​ളി​ൽ അ​ന​ധി​കൃ​ത​മാ​യി സ്ഥാ​പി​ച്ച പ​ര​സ്യ​ബോ​ർ​ഡു​ക​ൾ മു​ഴു​വ​ൻ നീ​ക്കം ചെ​യ്യാ​നു​ള്ള സ​മ​യം ഇ​ന്ന് തീ​രും. നീ​ക്കി​യി​ല്ലെ​ങ്കി​ൽ നാ​ളെ മു​ത​ൽ പൊ​ളി​ച്ചു​നീ​ക്കാ​നാ​ണ് തീ​രു​മാ​നം. റോ​ഡ​രി​കി​ലാ​യി ഒ​റ്റ​പ്പാ​ലം, ഷൊ​ർ​ണൂ​ർ മേ​ഖ​ല​യി​ലെ പൊ​തു​മ​രാ​മ​ത്ത് പാ​ത​യോ​ര​ങ്ങ​ൾ​ക്കു​സ​മീ​പം അ​നു​മ​തി​യി​ല്ലാ​തെ സ്ഥാ​പി​ച്ച എ​ല്ലാ പ​ര​സ്യ​ബോ​ർ​ഡു​ക​ളും മാ​റ്റാ​നാ​ണ് പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വ്.
ഇ​വ സ്വ​മേ​ധ​യാ മാ​റ്റാ​ൻ ശ​നി​യാ​ഴ്ച​വ​രെ​യാ​ണ് ഉ​ട​മ​സ്ഥ​ർ​ക്ക് സ​മ​യ​മ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. അ​ല്ലാ​ത്ത​പ​ക്ഷം പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൊ​ളി​ച്ചു​മാ​റ്റി ലേ​ലം​ചെ​യ്യ​നാ​ണ് തീ​രു​മാ​ന​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​രു സെ​ക്ഷ​ൻ ഓ​ഫീ​സു​ക​ൾ​ക്ക് കീ​ഴി​ലു​മു​ള്ള 40 പാ​ത​യോ​ര​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി ബോ​ർ​ഡു​ക​ൾ നീ​ക്കം​ചെ​യ്യു​ന്ന​ത്. പാ​ല​ക്കാ​ട്-​കു​ള​പ്പു​ള്ളി, ഒ​റ്റ​പ്പാ​ലം​ചെ​ർ​പ്പു​ള​ശ്ശേ​രി,പെ​രി​ന്ത​ൽ​മ​ണ്ണ, ഒ​റ്റ​പ്പാ​ലം​മ​ണ്ണാ​ർ​ക്കാ​ട്, അ​ന്പ​ല​പ്പാ​റ​മ​ണ്ണൂ​ർ, ല​ക്കി​ടി​മാ​ന്ന​നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡു​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള പാ​ത​ക​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി തു​ട​ർ ദി​വ​സ​ങ്ങ​ളി​ൽ ബോ​ർ​ഡു​ക​ൾ മാ​റ്റു​ന്ന​ത്. പൊ​ളി​ച്ചു​നീ​ക്കു​ന്ന ന​ട​പ​ടി​ക​ൾ​ക്കാ​യി 50,000 രൂ​പ ഫ​ണ്ടും വ​കു​പ്പ് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.
ഷൊ​ർ​ണൂ​രി​ൽ ചൊ​വ്വാ​ഴ്ച മു​ത​ൽ പൊ​ളി​ച്ചു​നീ​ക്ക​ൽ തു​ട​ങ്ങും. റോ​ഡ​രി​കി​ലു​ള്ള പ​ര​സ്യ​ബോ​ർ​ഡു​ക​ൾ വാ​ഹ​ന​യാ​ത്ര​ക്കി​ടെ ഡ്രൈ​വ​ർ​മാ​രു​ടെ ശ്ര​ദ്ധ​തെ​റ്റി​ക്കു​ന്നെ​ന്നും ഇ​ത് അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നെ​ന്നും മോ​ട്ടോ​ർ​വാ​ഹ​ന​വ​കു​പ്പും പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പും ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തൊ​ഴി​വാ​ക്കി അ​പ​ക​ടം കു​റ​യ്ക്കാ​നാ​ണ് പ​രി​ശോ​ധ​ന തു​ട​ങ്ങു​ന്ന​ത്. മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പ് ഇ​ത്ത​രം പ​ര​സ്യ​ബോ​ർ​ഡു​ക​ളു​ടെ ക​ണ​ക്കെ​ടു​ത്തി​രു​ന്നെ​ങ്കി​ലും പൊ​ളി​ച്ചു​നീ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളൊ​ന്നും സ്വീ​ക​രി​ച്ചി​രു​ന്നി​ല്ല. ക​ർ​ശ​ന ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കാ​ൻ ത​ന്നെ​യാ​ണ് അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം.