പൊൻപാറ ഓ​ല​പ്പാറ​യി​ൽ പു​ലി ആ​ടി​നെ ക​ടി​ച്ചു​കൊ​ന്നു
Saturday, September 25, 2021 12:28 AM IST
മ​ണ്ണാ​ർ​ക്കാ​ട് : അ​ല​ന​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പൊ​ൻ​പാ​റ ഓ​ല​പാ​റ​യി​ൽ പു​ലി ആ​ടി​നെ ക​ടി​ച്ചു​കൊ​ന്നു. മൂ​ഴി​ക്ക​ച്ചാ​ലി​ൽ ജോ​ളി​യു​ടെ ആ​ടി​നെ​യാ​ണ് പു​ലി ആ​ക്ര​മി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം കാ​ണാ​താ​യ ആ​ടി​നെ ജോ​ളി​യും നാ​ട്ടു​കാ​രും ഏ​റെനേ​രം തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല.
ഇ​ന്ന​ലെ സ​മീ​പ​ത്തെ കാ​ട്ടി​ൽ ആ​ടി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം എ​ട​ത്ത​നാ​ട്ടു​ക​ര ഉ​പ്പു​കു​ള​ത്ത് ര​ണ്ട് പ​ശു​ക്ക​ളെ പു​ലി ആക്ര​മി​ച്ചി​രു​ന്നു. ഉ​പ്പു​കു​ളം ആ​ന​ക്കു​ണ്ടി​ൽ എ​ൻ​എ​ൻ​എ​സ് എ​സ്‌​സ്റ്റേ​റ്റി​ന് സ​മീ​പം മേ​യാ​ൻ​വി​ട്ട കു​ള​ങ്ങ​ര മ​മ്മി​യു​ടെ ര​ണ്ട് പ​ശു​ക്ക​ളെ​യാ​ണ് പു​ലി​ക​ൾ ആ​ക്ര​മി​ച്ച​ത്.
സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​വ​ർ ശ​ബ്ദം ഉ​ണ്ടാ​ക്കി​യ​തോ​ടെ പ​ശു​ക്ക​ളെ വി​ട്ട് ഓ​ടു​ക​യാ​യി​രു​ന്നെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞ​ത്.
വ​ന്യ​ജീ​വിശ​ല്യം വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ നി​ര​ന്ത​രം അ​റി​യി​ക്കു​ന്നു​ണ്ടെ​ങ്കി​ലും യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. ഉ​പ്പു​കു​ളം മേ​ഖ​ല​യി​ൽ ഒ​രു വ​ർ​ഷ​ത്തി​നി​ടെ ഇ​രു​പ​തോ​ളം ക​ർ​ഷ​ക​രു​ടെ പ​ശു​ക്ക​ളേ​യും ആ​ടു​ക​ളേ​യും പു​ലി ആ​ക്ര​മി​ച്ച് കൊ​ന്നി​ട്ടു​ണ്ട്.
കൂ​ടാ​തെ നി​ര​വ​ധി വ​ള​ർ​ത്തു​നാ​യ്ക്ക​ളേ​യും പു​ലി കൊ​ന്നി​ട്ടു​ണ്ട്.
ഇ​തി​നി​ടെ ഉ​പ്പു കു​ള​ത്ത് ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യെ ക​ടു​വ ആ​ക്ര​മി​ച്ച സം​ഭ​വ​വും ഉ​ണ്ടാ​യി. തു​ട​ർ​ന്ന് വ​ന​പാ​ല​ക​ർ കെ​ണി​കൂ​ട് സ്ഥാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ക​ടു​വ​യോ, പു​ലി​യോ കെ​ണി​യി​ൽ വീ​ണി​ട്ടി​ല്ല.