തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റ വീ​ട്ട​മ്മ മ​രി​ച്ചു
Monday, September 27, 2021 10:42 PM IST
ചി​റ്റൂ​ർ: വി​ള​യോ​ടി​യി​ൽ കൂ​ടി​ള​കി​യ തേ​നീ​ച്ച​കൂ​ട്ട​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ കു​ത്തേ​റ്റ വീ​ട്ട​മ്മ മ​രി​ച്ചു. എ​ഴു​ത്താ​ണി വേ​ലാ​യു​ധ​ന്‍റെ ഭാ​ര്യ ദേ​വി (60) ആണ് മരിച്ചത്. ​ഞാ​യ​റാ​ഴ്ചയാണ് തേ​നീ​ച്ച അ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. വി​ള​യോ​ടി കൂ​ന്പ​റ്റ​യി​ൽ വ​യ​ലി​ൽ പ​ണി​ചെ​യ്യു​ന്ന​തി​നി​ടെ​യാണ് സം​ഭ​വം.

എ​ഴു​ത്താ​ണി സ്വ​ദേ​ശ​ക​ളാ​യ ദി​നി​ൽ, വി​ജ​യ​ൻ, ശ്രീ​നി​വാ​സ​ൻ, ജീ​ഷ്ണു എ​ന്നി​വ​ർ​ക്കും കു​ത്തേറ്റി​രു​ന്നു. ദേ​വി​യു​ടെ ദേ​ഹ​ത്ത് നൂ​റി​ല​ധി​കം തേ​നീ​ച്ച​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്. ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി. വൈ​കു​ന്നേ​ര​ത്തോ​ടെ വീ​ട്ടി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ രാ​ത്രി​യോ​ടെ ദേ​വി ദേ​ഹാ​സ്വാസ്ഥ്യം പ്ര​ക​ടി​പ്പി​ക്കു​ക​യും ഉ​ട​ൻ മരിക്കുകയുമാ യിരുന്നു. തേ​നീ​ച്ച കൂ​ടി​ള​കി​യത​റി​ഞ്ഞ് നാ​ലു​പേ​ർ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​ണു​ണ്ടാ​യ​ത്. ദേ​വി​ക്ക് പ്രാ​യാ​ധി​ക്യം മൂലം ഓ​ടാ​ൻ ക​ഴി​യാ​തി​രു​ന്ന​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ​ത്. മ​ക്ക​ൾ: ശ​ശി​കു​മാ​ർ, ശ​ശി​ക​ല, സ​തീ​ഷ്. മ​രു​മ​ക്ക​ൾ: ഷീ​ജ, സു​രേ​ഷ്.