കലാകാരന്മാർക്ക് ആദരം
Monday, September 27, 2021 11:24 PM IST
വ​ട​ക്ക​ഞ്ചേ​രി: കോ​വി​ഡ് മ​ഹാ​മാ​രി​യി​ൽ സ്റ്റേ​ജ് പ​രി​പാ​ടി​ക​ൾ ഇ​ല്ലാ​താ​യ ക​ലാ​കാ​രന്മാ​ർ​ക്ക് ആദര​മൊ​രു​ക്കി വ​ട​ക്ക​ഞ്ചേ​രി​യി​ലെ നാ​ളം സാം​സ്കാ​രി​ക സ​ദ​സ്. ദ​ക്ഷി​ണ എ​ന്നു പേ​രി​ട്ട പ​രി​പാ​ടി​യി​ൽ അ​ഞ്ചു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രെ​യാ​ണ് ഉ​ൾ​പ്പെ​ടു​ത്തി ആ​ദ​രി​ച്ച​ത്.
വ്യ​വ​സാ​യി​യും പ്ര​മു​ഖ സാം​സ്കാ​രി​ക - പൊ​തുപ്ര​വ​ർ​ത്ത​ക​നു​മാ​യ കെ.​കെ.​ ജ്യോ​തി​കു​മാ​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. എ.​ ദാ​മോ​ദ​ര​ൻ, ആ​ർ.​ഗോ​പീ​കൃ​ഷ്ണ​ൻ, സി.​സ​ഹ​ദേ​വ​ൻ, കെ.​പി.​ രാ​ജേ​ന്ദ്ര​ൻ, പി.​ബാ​ല​മു​ര​ളി, സി.​സി.​ സു​രേ​ന്ദ്ര​ൻ, സു​രേ​ഷ് വേ​ലാ​യു​ധ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മെ​ഡി​ക്ക​ൽ ക്യാ​ന്പ് നാ​ളെ

തൃ​ശൂ​ർ: ലോ​ക ഹൃ​ദ​യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് നാ​ളെ തൃ​ശൂർ ജി​ല്ലാ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലെ രാ​ജീ​വ് ഗാ​ന്ധി മെ​ട്രോ ലൈ​ഫ് കാ​ർ​ഡി​യാ​ക് സെ​ന്‍റ​റി​ൽ മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തു​ന്നു. പ​രി​ശോ​ധ​ന, ഇ​സി​ജി, ബ്ല​ഡ് ടെ​സ്റ്റ് എ​ന്നി​വ സൗ​ജ​ന്യ​മാ​യി ക്യാ​ന്പി​ൽ ല​ഭി​ക്കും. ഫോ​ണ്‍ 9995807871, 9995007873.