ജീ​പ്പ് നി​യ​ന്ത്ര​ണം വി​ട്ടു​മ​റി​ഞ്ഞ് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്
Wednesday, October 13, 2021 12:29 AM IST
ക​ല്ല​ടി​ക്കോ​ട്: കോ​ഴി​ക്കോ​ട്- പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത തു​പ്പ​നാ​ട് ജീ​പ്പ് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ക​രി​ങ്ക​ല്ല​ത്താ​ണി സ്വ​ദേ​ശി കാ​സിം (35), മ​ധു​ര സ്വ​ദേ​ശി ശേ​ഖ​ര​ൻ (35) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ വ​ട്ട​ന്പ​ലം മ​ദ​ർ​കെ​യ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​ത് മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. ക​ല്ല​ടി​ക്കോ​ട്-​തു​ടി​ക്കോ​ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ജീ​പ്പ് യാ​ത്രി​ക​ർ തു​പ്പ​നാ​ട് പാ​ലം ക​ഴി​ഞ്ഞ് വ​രു​ന്ന​തി​നി​ടെ വാ​ഹ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം വി​ട്ട് സ​മീ​പ​ത്തെ വീ​ടി​നു​മു​ന്നി​ലെ വൈ​ദ്യു​തി തൂ​ണി​ൽ ഇ​ടി​ച്ചു ജീ​പ്പ് മ​റി​യു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഇ​രു​വ​രും വാ​ഹ​ന​ത്തി​ന് പു​റ​ത്തേ​ക്ക് തെ​റി​ച്ചു​വീ​ണു. അ​പ​ക​ട സ​മ​യ​ത്ത് ചാ​റ്റ​ൽ മ​ഴ​യു​ണ്ടാ​യ​താ​ണ് വാ​ഹ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​കാ​ൻ കാ​ര​ണ​ം.