ഭാ​ര​ത​മാ​ത സ്കൂളിലെ ശാ​സ്ത്ര​മേ​ള ശ്രദ്ധേയമായി
Thursday, October 14, 2021 12:22 AM IST
പാ​ല​ക്കാ​ട് : എ​പി​ജെ അ​ബ്ദു​ൾ ക​ലാ​മി​ന്‍റെ ജന്മവാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് പാ​ല​ക്കാ​ട് ഭാ​ര​ത് മാ​ത ഹ​യ​ർ​സെ​ക്ക​ണ്ട​റി സ്ക്കൂ​ളി​ൽ യം​ഗ് ഇ​ന്നോ​വേ​റ്റേ​ഴ്സ് പ​രി​പാ​ടി ന​ട​ത്തി.
ഓ​ണ്‍​ലൈ​നാ​യി ന​ട​ത്തി​യ ശാ​സ്ത്ര​മേ​ള​യി​ൽ ജി​ല്ല​യി​ലെ മ​റ്റു സ്കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ത്ഥി​ക​ളും പ​ങ്കെ​ടു​ത്തു.
ശാ​സ്ത്ര പ്ര​തി​ഭാ​ശാ​ലി​ക​ളാ​യ വി​ദ്യാ​ർ​ത്ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ച 42 നൂ​ത​ന​മാ​യ ആ​ശ​യ​ങ്ങ​ളി​ൽ നി​ന്നും മി​ക​ച്ച 12 എ​ണ്ണം തെ​ര​ഞ്ഞെ​ടു​ത്ത് വി​ദ്യാ​ർ​ത്ഥി​ക​ളെ ആ​ദ​രി​ക്കു​ക​യും പു​ര​സ്കാ​രം ന​ല്കു​ക​യും ചെ​യ്തു. പ​ങ്കെ​ടു​ത്ത എ​ല്ലാ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ല്കി.
ഐ​എ​സ്ആ​ർ​ഒ​യി​ലെ സ്പേ​യ്സ് ട്രാ​സ്പോ​ട്ടെ​ഷ​ൻ ഓ​ഫീ​സ് ഡ​യ​റ​ക്ട​ർ എം.​എ​സ് അ​നു​രൂ​പ് മു​ഖ്യാ​ഥി​തി​യാ​യി.
പൂ​ർ​വ്വ വി​ദ്യാ​ർ​ത്ഥി​യാ​യ മു​കു​ന്ദ​ൻ വി​ശി​ഷ്ടാ​തി​ഥി​യാ​യി. സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​റൂ​പ​ർ​ട്ട് പാ​നി​ക്കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ.​ഫി​ലി​പ്സ് പ​ന​യ്ക്ക​ൽ, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ.​ജെ​യ്സ​ണ്‍ വേ​ലൂ​ക്കാ​ര​ൻ, സ്കൂ​ളി​ലെ സ​യ​ൻ​സ് അ​ധ്യാ​പ​ക​ർ എ​ന്നി​വ​ർ പ​രി​പാ​ടി​യ്ക്ക് നേ​തൃ​ത്വം ന​ല്കി.