പ്രോ​ജ​ക്ടു​ക​ൾ​ക്ക് കേ​ന്ദ്ര ശാ​സ്ത്ര സാ​ങ്കേ​തി​ക വ​കു​പ്പി​ന്‍റെ അം​ഗീ​കാ​രം
Saturday, October 16, 2021 11:54 PM IST
കോ​യ​ന്പ​ത്തൂ​ർ : നെ​ഹ്റു ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സി​ലെ വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ പ്രോ​ജ​ക്ടു​ക​ൾ​ക്ക് കേ​ന്ദ്ര ശാ​സ്ത്ര സാ​ങ്കേ​തി​ക വ​കു​പ്പി​ന്‍റെ അം​ഗീ​കാ​രം ല​ഭി​ച്ചു. എ​ൻ​ജി​ഐ​യു​ടെ ത​മി​ഴ്നാ​ട്, കേ​ര​ളം എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ വി​മ​ൻ സേ​ഫ്റ്റി വാ​ച്ചു​ക​ൾ, ഐ​ആ​ർ​എ​ഫ് ട്രൈ​ഡ​ന്‍റ് റി​മോ​ട്ട്, മാ​സ്ക് ആ​ന്‍റ് ഫേ​ഷ്യ​ൽ റെ​ക്ക​ഗ്നീ​ഷ​ൻ, ഓ​ട്ടോ​മാ​റ്റീ​വ് ബ്ലാ​ക് ബോ​ക്സ്, ടേ​ബി​ൾ ടോ​പ്പ് ലോ ​സ്പീ​ഡ് സ​ബ് സോ​ണി​ക് വി​ൻ​ഡ് ട​ണ​ൽ, ഗ്രീ​ൻ പൗ​ച്ച​സ്, പ്ലാ​സ് മ​വേ​സ്റ്റ് ഇ​ൻ​സി​ന​റേ​റ്റ​ർ, ഫാ​ബ്രി​ക്കേ​ഷ​ൻ ഓ​ഫ് ഹെ​ലി​ക്ക​ൽ വി​ൻ​ഡ് മി​ൽ തു​ട​ങ്ങി​യ 20 ഓ​ളം പ്രോ​ജ​ക്ടു​ക​ൾ​ക്കാ​ണ് അം​ഗീ​കാ​രം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. 2.5 ല​ക്ഷംരൂ​പസ​ഹാ​യ​മാ​യി ല​ഭി​ക്കും.