ന​ര​ഭോ​ജി ക​ടു​വ​യെ മൈ​സൂരി​ലേ​ക്കു മാ​റ്റും
Sunday, October 17, 2021 12:07 AM IST
നീ​ല​ഗി​രി : മ​സി​ന​ഗു​ഡി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം പി​ടി​യി​ലാ​യ ടി 23 ​എ​ന്ന ന​ര​ഭോ​ജി ക​ടു​വ​യെ കൂ​ടു​ത​ൽ പ​രി​ച​ര​ണം ന​ൽ​കു​ന്ന​തി​നാ​യി മൈ​സൂ​ർ സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്കി​ലേ​ക്കു മാ​റ്റി.

നാ​ല് മ​നു​ഷ്യ​രു​ടെ​യും അ​ന​വ​ധി വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളു​ടെ​യും ജീ​വ​ന​പ​ഹ​രി​ച്ച ക​ടു​വ​യെ 21 ദി​വ​സ​ത്തെ തി​ര​ച്ചി​ലി​നൊ​ടു​വി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് മ​യ​ക്കു​വെ​ടി​വ​ച്ച് ദൗ​ത്യ​സേ​ന​ പി​ടി​കൂ​ടി​യ​ത്. ക​ടു​വ​യു​ടെ മു​ഖ​ത്ത് ആ​ഴ​ത്തി​ലു​ള്ള മു​റി​വും ശ​രീ​ര​ത്തി​ൽ അ​ന​വ​ധി ചെ​റി​യ മു​റി​വു​ക​ളും ഉ​ണ്ട്. അ​തി​നാ​ൽ മി​ക​ച്ച ചി​കി​ത്സ​യും പ​രി​ച​ര​ണ​വും ന​ൽ​കു​ന്ന​തി​നാ​യാ​ണ് മൈ​സൂ​രി​ലേ​ക്കു മാ​റ്റു​ന്ന​ത് എ​ന്ന് മു​തു​മ​ല ചീ​ഫ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ർ​വേ​റ്റ​ർ ഡി.​ വെ​ങ്ക​ടേ​ഷ് പ്ര​ഭു അ​റി​യി​ച്ചു.