ആ​ക്്ഷൻ പ്ലാ​ൻ സ​മ​ർ​പ്പി​ക്കാ​ൻ ജി​ല്ലാ ക​ളക്ട​റുടെ നി​ർ​ദേശം
Wednesday, October 27, 2021 1:01 AM IST
പാ​ല​ക്കാ​ട്: ക​ൽ​പ്പാ​ത്തി ര​ഥോ​ത്സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും കൂ​ടി​യാ​ലോ​ചി​ച്ച് ര​ഥോ​ത്സ​വം ന​ട​ത്തു​ന്ന​തി​നാ​യി കൃ​ത്യ​മാ​യ ആ​ക‌്ഷ​ൻ പ്ലാ​ൻ ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​ക്കു സ​മ​ർ​പ്പി​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ മൃ​ണ്‍​മ​യി ജോ​ഷി നി​ർ​ദേ​ശി​ച്ചു.
ക​ൽ​പ്പാ​ത്തി ര​ഥോ​ത്സ​വം ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് നി​ർ​ദേ​ശം.
ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോറി​റ്റി കൂ​ടി​യാ​ലോ​ചി​ച്ചശേ​ഷം ര​ഥോ​ത്സ​വം ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.
കോ​വി​ഡ് മ​ഹാ​മാ​രി​ക്കു മു​ൻ​പ് ന​ട​ത്തി​യി​രു​ന്ന​തുപോ​ലെ ക്ഷേ​ത്രം ച​ട​ങ്ങു​ക​ളും ആ​ഘോ​ഷ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ ര​ഥോ​ത്സ​വം ന​ട​ത്താ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്നു ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ൾ യോ​ഗ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 2019, 2020 വ​ർ​ഷ​ങ്ങ​ളി​ൽ ക്ഷേ​ത്ര​ങ്ങ​ളി​ലെ ആ​ചാ​ര​ങ്ങ​ൾമാ​ത്ര​മാ​യി ര​ഥോ​ത്സ​വം നി​യ​ന്ത്രി​ച്ചി​രു​ന്നു. ര​ഥസം​ഗ​മം ഇ​ത്ത​വ​ണ ന​ട​ത്ത​ണ​മെ​ന്നാ​ണ് ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ളു​ടെ ആ​വ​ശ്യം.
യോ​ഗ​ത്തി​ൽ എഡിഎം ​കെ. മ​ണി​ക​ണ്ഠ​ൻ, പാ​ല​ക്കാ​ട് സ​ബ് ക​ള​ക്ട​ർ ബ​ൽ​പ്രീ​ത് സിം​ഗ്, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ.​പി. റീ​ത്ത, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ​മാ​ർ, ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ൾ, വി​വി​ധ വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ത്തു.